DCBOOKS
Malayalam News Literature Website

ഡി സി പുസ്തകമേളയില്‍ കാവ്യോത്സവം നടത്തി

dc

ഡി സി ബുക്‌സ് മറൈന്‍ ഡ്രൈവില്‍ ഒരുക്കിയ പുസ്തകമേളയില്‍ മലയാള കവിതയിലെ പലതലമുറകള്‍ ഒരുമിക്കുന്ന കാവ്യോത്സവം സംഘടിപ്പിച്ചു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കവിതാപുസ്തകങ്ങളുടെ പ്രകാശനത്തോടനുബന്ധിച്ചാണ് കാവ്യോത്സവം സംഘടിപ്പിച്ചത്. ചടങ്ങില്‍ എസ്. ജോസഫ്, എസ്. കലേഷ്, അജീഷ് ദാസന്‍, ആര്യാംബിക, എം എസ് ബനേഷ്, അസീം താന്നീമൂട്, കെ ടി സൂപ്പി, അല്ലി എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.

ചടങ്ങില്‍ എസ് ജോസഫിന്റെ ‘മഞ്ഞ പറന്നാല്‍’, വി എം ഗിരിജയുടെ ‘മൂന്ന് ദീര്‍ഘകവിതകള്‍’, കെ ടി സൂപ്പിയുടെ ‘മഴയില്‍ ബുദ്ധന്‍’, അസീം താന്നിമൂടിന്റെ ‘കാണാതായ വാക്കുകള്‍’, ആര്യാംബികയുടെ ‘കാട്ടിലോടുന്ന തീവണ്ടി’, എം എസ് ബനേഷിന്റെ ‘നല്ലയിനം പുലയ അച്ചാറുകള്‍’, ‘അല്ലിയുടെ നിന്നിലേക്കുള്ള വഴികള്‍’ എന്നീ പുസ്തകങ്ങള്‍ പ്രകാശിപ്പിച്ചു.

Comments are closed.