DCBOOKS
Malayalam News Literature Website

ഐ വി ശശിയുടെ മരണത്തില്‍ മനംനൊന്ത് മലയാള സിനിമ…

പച്ച മനുഷ്യരുടെ ജീവിതം കൊണ്ട് വെള്ളിത്തിരയില്‍ ഉത്സവം നടത്തിയ മഹാനായ ചലച്ചിത്രകാരനാണ് ഐവി ശശിയെന്ന് മോഹന്‍ലാല്‍– പ്രിയപ്പെട്ടവന്റെ വിയോഗം തന്നെ തളര്‍ത്തുന്നതായി നടന്‍ മമ്മൂട്ടി. ജനകീയ സിനിമകള്‍ കൊണ്ട് ജനമനസ്സുകളില്‍ സ്ഥാനം പിടിച്ച ചലച്ചിത്രകാരനായിരുന്നു ഐ വി ശശി എന്ന് വി എസ് അച്യുതാനന്ദന്‍.പ്രശസ്ത സംവിധായകന്‍ ഐ വി ശശിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുകയായിരുന്നു ഇവര്‍.

മോഹന്‍ലാല്‍

പച്ച മനുഷ്യരുടെ ജീവിതം കൊണ്ട് വെള്ളിത്തിരയില്‍ ഉത്സവം നടത്തിയ മഹാനായ ചലച്ചിത്രകാരനാണ് ഐവി ശശി.ഞാനടക്കമുള്ള നടന്‍മാരെയും, കാഴ്ചക്കാരെയും സിനിമാ വിദ്യാര്‍ത്ഥികളാക്കിയ മലയാള സിനിമയുടെ മാസ്റ്റര്‍ക്ക്, എന്റെ പ്രിയപ്പെട്ട സാറിന് പ്രണാമമര്‍പ്പിക്കുന്നു..

മമ്മൂട്ടി

പ്രിയപ്പെട്ടവന്റെ വിയോഗം തന്നെ തളര്‍ത്തുന്നു.ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം

വി എസ് അച്യുതാനന്ദന്‍

രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങള്‍ പ്രമേയമാക്കി സംവിധാനം ചെയ്ത നിരവധി ജനകീയ സിനിമകള്‍ കൊണ്ട് ജനമനസ്സുകളില്‍ സ്ഥാനം പിടിച്ച ചലച്ചിത്രകാരനായിരുന്നു ഐ വി ശശി.

Comments are closed.