DCBOOKS
Malayalam News Literature Website

ജിഎസ്ടി : ഹോട്ടല്‍ ഭക്ഷണത്തിന് വിലകൂടുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്

thomas-isac

ചരക്ക് സേവന നികുതി(ജിഎസ്ടി) പ്രാബല്യത്തിലായതോടെ ഹോട്ടല്‍ ഭക്ഷണത്തിന് വിലകൂടുമെന്ന് സംസ്ഥാന ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്. ഭക്ഷണത്തിന് 13 ശതമാനം വരെ വിലവര്‍ദ്ധനവുണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്. നികുതി വര്‍ദ്ധനവ് 18 ശതമാനം വരെയാകുന്നതാണ് ഇതിന് കാരണം.

നോണ്‍ എ.സി റസ്‌റ്റോറന്റുകളില്‍ അഞ്ചു ശതമാനം കൂടുമ്പോള്‍ എ.സി റസ്‌റ്റോറന്റുകളില്‍ 10 ശതമാനമാണ് വിലവര്‍ധന. ഹോട്ടല്‍ ഉടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 13 ശതമാനമാണ് ജി.എസ്.ടി നിലവില്‍ വന്ന ശേഷം ഹോട്ടലില്‍ വില വര്‍ധിച്ചത്. ജി.എസ്.ടിയടക്കം 18 ശതമാനമാണ് ഹോട്ടലുകളില്‍ വില വര്‍ധിക്കുകയെന്നും മന്ത്രി പറഞ്ഞു.

അതേസമയം തിങ്കളാഴ്ച മുതല്‍ കോഴിയിറച്ചിയുടെ വില 87 ശതമാനം ആക്കും. അതേസമയം 87 രൂപയ്ക്ക് കോഴിയിറച്ചി വില്‍ക്കുന്നത് പ്രായോഗികമല്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. സര്‍ക്കാര്‍ തീരുമാനത്തില്‍ ഉറച്ചുനിന്നാല്‍ തിങ്കളാഴ്ച മുതല്‍ കടകള്‍ അടച്ചിട്ട് സമരം നടത്തും. സര്‍ക്കാരുമായി വീണ്ടും ചര്‍ച്ച നടത്താമെന്നും നഷ്ടം സഹിക്കാന്‍ കഴിയുന്നതല്ലെന്നും കേരള പൗള്‍ട്രി ഫെഡറേഷന്‍ പ്രസിഡന്റ് എം താജുദ്ദീന്‍ പറഞ്ഞു.

Comments are closed.