DCBOOKS
Malayalam News Literature Website

ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ് ആരംഭിച്ചു

ഹിമാചല്‍ പ്രദേശില്‍ 68 അംഗ നിയമ സഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ എട്ടു മണിക്കാണ് വോട്ടിങ് ആരംഭിച്ചത്. 50 ലക്ഷത്തിലധികം വോട്ടര്‍മാര്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാന്‍ പോളിങ് ബൂത്തിലെത്തും.

വോട്ടെടുപ്പിനായി 7,525 ബൂത്ത് ഒരുക്കിയിട്ടുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലമറിയാന്‍ 40 ദിവസം കാത്തിരിക്കേണ്ടിവരും. ഡിസംബര്‍ 18നാണ് ഫലം പ്രഖ്യാപിക്കുന്നത്.

Comments are closed.