DCBOOKS
Malayalam News Literature Website

ഹിലരി ക്ലിന്റന്‍ ആത്മകഥയെഴുതുന്നു

hilaryഅമേരിക്കന്‍ മുന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റന്‍ ആത്മകഥയെഴുതുന്നു. അമേരിക്കന്‍ തിരഞ്ഞെടുപ്പിനു മുമ്പും ശേഷവും റൊണാള്‍ഡ് ട്രംപ് വ്യക്തിഹത്യ തുടര്‍ന്നിട്ടും കാര്യമായി പ്രതികരിക്കാതിരുന്ന ഹിലരി തന്റെ ആത്മകഥയിലൂടെ അതിനുള്ള മറുപടിനല്‍കുമെന്നാണ് കരുതുന്നത്. യു എസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്കു പറയാമുള്ളതെല്ലാം പുസ്തകത്തിലുണ്ടാകുമെന്നും, ഒരു തുറന്നു പറച്ചിലാകും തന്റെ ആത്മകഥയെന്നുമുള്ള സൂചനകളാണ് ഹിലരി നല്‍കുന്നത്.

ഒരു വനിത അമേരിക്കയുടെ പ്രസിഡന്റാകാന്‍ മത്സരിച്ചതിന്റെ അനുഭവങ്ങളും അങ്കംതോറ്റതിന്റെ പേരില്‍ അനുഭവിച്ച മാനസികപീഡനങ്ങളും, ഭരണതലപ്പത്തെ മറ്റ് പലരഹസ്യങ്ങളും പുസ്തകത്തിലുണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് വായനക്കാര്‍.

വാട്ട് ഹാപന്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ആത്മകഥ സെപ്റ്റംബറില്‍ പുറത്തിറങ്ങും. സൈമണ്‍ ആന്റ് ഷുസ്റ്റര്‍ ആണ്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

Comments are closed.