DCBOOKS
Malayalam News Literature Website

ഹിന്ദി സിനിമയിലെ ‘സ്വപ്‌ന സുന്ദരി’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍

ഹിന്ദി സിനിമയിലെ ഡ്രീം ഗേള്‍ എന്നറിയപ്പെടുന്ന ഹേമ മാലിനി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലെത്തും. ഇന്ത്യന്‍ സിനിമയിലും പൊതുരംഗത്തും നടി, നര്‍ത്തകി, രാഷ്ട്രീയനേതാവ് തുടങ്ങിയനിലകളിലുണ്ടായിട്ടുള്ള തന്റെ അനുഭവങ്ങള്‍ ഹേമ മാലിനി സദസ്യരുമായി പങ്കുവയ്ക്കും. നവംബര്‍ 7-ാം തീയതി ചൊവ്വാഴ്ച വൈകീട്ട് 8 മണിമുതല്‍ 10 മണിവരെ ഇന്റലക്ച്വല്‍ ഹാളിലാണ് പരിപാടി.

ഹിന്ദി സിനിമയിലേ എക്കലത്തേയും സൗന്ദര്യ ധാമമായ ഹേമ മാലിനി ബിജെ പി യുടെ രാജ്യസഭാംഗം കൂടിയാണ്. ഹിന്ദി സിനിമയിലെ ബസന്തിയായാണ് അവര്‍ അറിയപ്പെടുന്നത്. രമേശ് സിപ്പിയുടെ വിഖ്യാത ചിത്രമായ ‘ഷോലെ’ യിലെ ബസന്തിയെ ആണ് ഭാരതീയര്‍ ഹേമമാലിനി എന്നു കേട്ടാല്‍ ഉടന്‍ ഓര്‍ക്കുക.

ഹിന്ദി സിനിമയില്‍ 40 വര്‍ഷത്തോളം നിറഞ്ഞു നിന്ന ഹേമമാലിനി കുറേക്കാലം സിനിമാ രംഗത്തു നിന്ന് വിട്ടുനിന്നിരുന്നു എന്നാല്‍ അവര്‍ 1993 ല്‍ തിരിച്ചുവരവ് നടത്തി. സൂപ്പര്‍ ഹിറ്റ് കുടുംബ ചിത്രമായ ‘ഭഗവാനി’ല്‍ അമിതാഭ് ബച്ചന്റെ ഭാര്യയായി അഭിനയിച്ചുകൊണ്ട്. സിനിമയില്‍ അഭിനയിക്കുന്നതിനായി ഒട്ടേറെ വാഗ്ദാനങ്ങള്‍ ഇപ്പോഴും ഇവര്‍ക്ക് ലഭിക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുത്ത ചില ചിത്രങ്ങളില്‍ മാത്രം അഭിനയിക്കാനാണ് തീരുമാനം. ബാബുല്‍ എന്ന ഹിന്ദി ചിത്രത്തിലും അമിതാഭിനൊത്തുള്ള ഗംഗ എന്ന ഭോജ്പുരി ചിത്രത്തിലും അഭിനയിക്കുന്നുണ്ട്.

Comments are closed.