DCBOOKS
Malayalam News Literature Website

പുരോഹിത പരിശീലന ക്ലാസുകളില്‍ പങ്കെടുക്കാത്ത അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഹരിയാന സര്‍ക്കാര്‍

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍

പുരോഹിത പരിശീലന ക്ലാസുകളില്‍ പങ്കെടുക്കാത്ത അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഹരിയാന സര്‍ക്കാറിന്റെ ഉത്തരവ്. ക്ലാസുകളില്‍ പങ്കെടുത്താല്‍ ഗ്രാമോത്സവങ്ങളില്‍ പൂജ ചെയ്യാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഒക്‌ടോബര്‍ 29ന് പൂജാവിധി പഠിപ്പിക്കുന്നതിനായി പരിശീലന ക്ലാസും സംഘടിപ്പിച്ചിരുന്നു.

എന്നാല്‍, പല അധ്യാപകരും ഒക്‌ടോബര്‍ 29 ന് ഉച്ചക്ക് ഒരുമണിക്ക് നടന്ന പരിശീലന ക്ലാസില്‍ പങ്കെടുത്തില്ല. പരിശീലന പരിപാടിയില്‍ പങ്കെടുക്കാത്തതിന് സംസ്ഥാന സര്‍ക്കാര്‍ അധ്യാപകരില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. പങ്കെടുക്കാത്ത അധ്യാപകര്‍ക്കെതിരെ വകുപ്പുതല നടപടിക്കും ശുപാര്‍ശയുണ്ട്.

അധ്യാപകര്‍ അടുത്തു വരുന്ന ഉത്സവത്തിന് പൂജ ചെയ്യണമെന്ന് മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുവേണ്ടയാണ് പൂജാവിധി പഠിപ്പിക്കുന്നതിനുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചത്. മാത്രമല്ല, ഒമ്പതു ദിവസം നീണ്ടു നില്‍ക്കുന്ന ജൈന ഉത്സവമായ പര്യൂഷന്റെ ഭാഗമായി സംസ്ഥാനത്ത് നവംബര്‍ 11 മുതല്‍ 19 വരെ മാംസ വില്‍പ്പനയും നിരോധിച്ചിട്ടുണ്ട്.

Comments are closed.