DCBOOKS
Malayalam News Literature Website

ഹാദിയ സുരക്ഷിതയും സന്തോഷവതിയുമാണെന്ന് ദേശീയ വനിതാ കമ്മീഷന്‍

ഹാദിയ വീട്ടില്‍ സുരക്ഷിതയും സന്തോഷവതിയുമെന്ന് ദേശീയ വനിതാ കമ്മീഷന്‍. ഹാദിയയെ  വൈക്കത്തെ വീട്ടിൽ  സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദേശീയ വനിതാ കമ്മീഷന്‍ രേഖ ശര്‍മ്മ. രേഖ ശര്‍മ ഹാദിയയുമായി നടത്തിയ കൂടിക്കാഴ്ച ഏകദേശം ഒരു മണിക്കൂര്‍ നീണ്ടുനിന്നു. കേസുമായി ബന്ധപ്പെട്ട് ഒരു കാര്യവും ഹാദിയയുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും എന്നാല്‍ ഈ മാസം 27ന് കോടതിയില്‍ ഹാജരാകാന്‍ ഹാദിയ തയ്യാറായിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

മാധ്യമങ്ങള്‍ ആരോപിക്കുന്നത് പോലെ ഹാദിയ വിഷയത്തില്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നില്ല. എന്നാല്‍ കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും രേഖ ശര്‍മ ആരോപിച്ചു.

മൂന്ന് ദിവസം കേരളത്തിലുള്ള രേഖ ശര്‍മ നിമിഷ ഫാത്തിമയുടെ അമ്മയേയും സന്ദര്‍ശിക്കും. ചൊവ്വാഴ്ച കോഴിക്കോടും ബുധനാഴ്ച തിരുവനന്തപുരത്തും ദേശീയ വനിതാ കമ്മീഷന്‍ സിറ്റിങ് നടത്തുന്നുണ്ട്. പരാതിയുള്ള ആര്‍ക്കും തന്നെ നേരിട്ട് കാണാമെന്ന് രേഖ ശര്‍മ്മ പറഞ്ഞു. സംസ്ഥാന പോലീസ് മേധാവിയുമായും അവര്‍ കൂടിക്കാഴ്ച നടത്തും.

Comments are closed.