DCBOOKS
Malayalam News Literature Website

ഹാദിയ (അഖില) ഇന്ന് ഡല്‍ഹിയിലേക്ക്

സുപ്രീം കോടതിയില്‍ ഹാജരാക്കുന്നതിനുവേണ്ടി ഹാദിയ (അഖില)യെ ഇന്ന് ഡല്‍ഹിക്ക് കൊണ്ട് പോയേക്കും. 27 ന് 3 മണിക്ക് സുപ്രീം കോടതിയില്‍ ഹാജരാക്കാനാണ് അ്ച്ഛന്‍ അശോകനോട് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.

വിമാനമാര്‍ഗമാണ് യാത്ര. സുരക്ഷയ്ക്കായി ഒരു സര്‍ക്കിള്‍ ഇന്‍സ്പക്ടറും സംഘവും ഒപ്പമുണ്ടാകും. ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലം എംഎല്‍എയും കഴിഞ്ഞ ദിവസം വീട്ടിലെത്തിയിരുന്നു. ഹാദിയയുടെ വീടിനു കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Comments are closed.