DCBOOKS
Malayalam News Literature Website

മികച്ച കായിക താരത്തിനുള്ള ജി വി രാജ പുരസ്‌കാരം അനില്‍ഡ തോമസിനും രൂപേഷ് കുമാറിനും

മികച്ച കായിക താരത്തിനുള്ള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ജി വി രാജ പുരസ്‌കാരം അത്‌ലറ്റ് അനില്‍ഡ തോമസിനും ഷട്ടില്‍ ബാഡ്മിന്റണ്‍ താരം രൂപേഷ് കുമാറിനും. കായിക മന്ത്രി എ സി മൊയ്തീനാണ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചത്. മൂന്നുലക്ഷം രൂപയും ഫലകവും പ്രശംസപത്രവുമാണ് പുരസ്‌കാരം.

സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ മികച്ച കായിക പുസ്തകത്തിനുള്ള ജി വി രാജ പുരസ്കാരം  ജിജോ ജോര്‍ജിന് ലഭിച്ചു. 25000 രൂപയും ഫലകവും പ്രശംസപത്രവുമാണ് പുരസ്കാരം. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ നായകന്‍ വി പി സത്യനെ കുറിച്ചുള്ള ‘വി പി സത്യന്‍’ എന്ന പുസ്തകമാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്.

ഒളിമ്പ്യന്‍ സുരേഷ് ബാബു ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് ഫുട്‌ബോള്‍ പരിശീലകന്‍ ഗബ്രിയേല്‍ ഇ ജോസഫ് അര്‍ഹനായി. രണ്ടുലക്ഷം രൂപയും ഫലകവും പ്രശംസപത്രവുമാണ് പുരസ്‌കാരം. മികച്ച കായികാധ്യാപകരായി ഫാദര്‍ പി ടി ജോയ് (കോളജ്തലം; ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട), എന്‍ എസ് സിജിന്‍ (സ്‌കൂള്‍തലം;എച്ച്എസ്എസ് മുണ്ടൂര്‍) എന്നിവരും മികച്ച കായിക നേട്ടം കൈവരിച്ച കോളജായി ബ്രണ്ണന്‍ കോളജ് തലശേരിയും തിരഞ്ഞെടുക്കപ്പെട്ടു. 50000 രൂപയും പ്രശംസപത്രവും ഫലകവുമാണ് പുരസ്‌കാരം. പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിയ്ക്കും.

Comments are closed.