DCBOOKS
Malayalam News Literature Website

പുതിയ ഉപഭോക്തൃ നിയമം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി

ജനങ്ങളുടെ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിനും പരസ്യങ്ങള്‍ വഴിയുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കുന്നത് തടയുന്നതിനുമായി പുതിയ ഉപഭോക്തൃ നിയമം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ ഉപഭോക്തൃ സംരക്ഷണത്തെ കുറിച്ചുള്ള രാജ്യാന്തര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി.

ചരക്ക് സേവന നികുതിയുടെ ഗുണം പ്രയോജനപ്പെടുന്നത് ഉപഭോക്താക്കള്‍ക്കായിരിക്കും. ജി.എസ്.ടി ഏര്‍പ്പെടുത്തുന്നതിലൂടെ രാജ്യത്തെ വ്യാപാരികള്‍ തമ്മിലുള്ള മത്സരം കുറയും. ഇതിലൂടെ സാധനങ്ങളുടെ വില കുറയുമെന്നും മോദി ചൂണ്ടിക്കാട്ടി. ജി.എസ്.ടി രാജ്യത്തു പുതിയൊരു വ്യാപാര സംസ്‌കാരത്തിനു രൂപം നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരണനിര്‍വഹണത്തിന്റെ ഒഴിച്ചുകൂടാനാവത്ത ഘടകമാണ് ഉപഭോക്തൃ സംരക്ഷണം. ഇത് വേദങ്ങളില്‍ പോലും പറഞ്ഞിട്ടുണ്ട്. ഉപഭോക്തൃ ശാക്തീകരണം എന്നതിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും മോദി പറഞ്ഞു. 2022ല്‍ എല്ലാവര്‍ക്കും വീടെന്ന സ്വപ്നം സാദ്ധ്യമാക്കാനുള്ള പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും പ്രധാനമന്ത്രി പറഞ്ഞു

Comments are closed.