DCBOOKS
Malayalam News Literature Website

രഞ്ജനി ഹരിദാസ് കഠിനഹൃദയ അല്ല; ഗൗരി സാവിത്രി

ranjini

ടി വി അവതാരകരില്‍ എന്നും മുന്നില്‍നില്‍ക്കുന്നത് രഞ്ജിനി ഹരിദാസ് തന്നെയാണ്. ഉരുളയ്ക്കുപ്പേരിപോലെയുള്ള ഉത്തരങ്ങളും ചോദ്യങ്ങളുമാണ് രഞ്ജിനി ഹരിദാസിനെ ഈ രംഗത്ത് ശ്രേദ്ധയയാക്കിയത്. എന്നല്‍ ധാരാളം വിമര്‍ശകരെയും രഞ്ജിനിക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. തന്റെതായ അഭിപ്രായപ്രകടനങ്ങള്‍ മുഖംനോക്കാതെ തുറന്നടിക്കുന്നതിനാലാണത്. ഇങ്ങനെ ബോള്‍ഡായി പെരുമാറുന്നവരൊന്നും കഠിനഹൃദയര്‍ അല്ലെന്നും രഞ്ജനി ഹരിദാസ് ഒരു സാധാരണ സ്ത്രീയാണെന്നും വെളിപ്പെടുത്തുകയാണ് രഞ്ജിനിയുടെ കടുത്ത ആരാധികയും ട്രാന്‍സ്‌ജെന്‍ഡര്‍ മോഡലുമായ ഗൗരി സാവിത്രി. രഞ്ജിനിയുമൊത്തുള്ള ഫോട്ടൊ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്താണ് ഗൗരി സാവിത്രി തന്റെ അനുഭവം വെളിപ്പെടുത്തുന്നത്.

ഗൗരിയുടെ ഫേസ്ബുക് പോസ്റ്റ്‌;

rgShe is a Lady with Attitude and Kindness and that’s why I adore her.#RanjiniHaridas
എനിക്ക്‌തോന്നുന്നു ഞാന്‍ ഒട്ടും focused അല്ലാതെ നില്‍ക്കുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് ഇതാദ്യമായായിരിക്കും. CIAL Convention Cetnre-se function ധാരാളം സെലിബ്രെറ്റികളെക്കൊണ്ട് സമ്പന്നമായിരുന്നു. അതില്‍ പലരും എനിക്കിഷ്ട്ടപ്പെട്ടവരായിരുന്നുവെങ്കിലും ആരുടെയും ഒപ്പം ഫോട്ടോ എടുക്കണം എന്നൊന്നും തോന്നിയിരുന്നില്ല. പക്ഷെ ചടങ്ങ് കഴിഞ്ഞു തിരികെ മടങ്ങാന്‍നേരമാണ് ജഡ്ജിംഗ്പാനലിലെ ഒരംഗമായ രഞ്ജിനി ഹരിദാസ് അതുവഴി കടന്നുപോകുന്നത്. സ്വന്തം അഭിപ്രായങ്ങള്‍ മുഖംനോക്കാതെ പറയുന്ന, തന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്ന ധൈര്യവതിയായ ഒരു സ്ത്രീ എന്ന നിലയില്‍ അവരെ എനിക്കിഷ്ട്ടമാണ്. ഒരു നിമിഷത്തെ ആവേശത്തില്‍ ഞാന്‍ അവരോടു ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കയും അതെ നിമിഷം അവരോടൊപ്പം അകമ്പടി സേവിച്ചു വന്ന ഒരാള്‍, പേര് പറയുന്നില്ല., (കോമഡി സ്റ്റാറിലെ ഒരു സാന്നിധ്യമായ വ്യക്തി ) അയാള്‍ എന്നോടു പരുഷമായി പെരുമാറിക്കൊണ്ട് ചെറുതായി പിടിച്ചു തള്ളുകയും ചെയ്തു. അപ്രതീക്ഷിതമായ ഈ പെരുമാറ്റത്തില്‍ ഞാന്‍ അപമാനിതയായിപ്പോയി എന്നുതന്നെ പറയാം. പക്ഷേ പെട്ടെന്ന് തന്നെ രഞ്ജിനി അയാളെ ശാസിക്കുകയും., എന്നോടു വരൂ നമുക്ക് ഫോട്ടോസ് എടുക്കാം എന്ന് പറയുകയും എന്റെ കയ്യില്‍ സ്‌നേഹപൂര്‍വ്വം പിടിച്ചുകൊണ്ട് അല്‍പ്പനേരം ചിലവിടുകയും ചെയ്തു. ആദ്യമായാണ് എനിക്കിങ്ങനെ ഒരു അനുഭവം. പലപ്പോഴും നമ്മള്‍ വിചാരിക്കുന്നത് പോലെയല്ല മനുഷ്യര്‍. ബോള്‍ഡ് ആയി പെരുമാറുന്നവര്‍ എല്ലാം കഠിനഹൃദയര്‍ ആകണമെന്നില്ല. നേരില്‍ കാണുന്നതിനു മുന്‍പ് വരെ രഞ്ജിനി ഹരിദാസിനെ എനിക്കിഷ്ട്ടമായിരുന്നു. പക്ഷേ ഈ ഫോട്ടോ പിറന്ന നിമിഷത്തിനു ശേഷം ഞാന്‍ അവരുടെ ഫാന്‍ ആയി മാറി. തീര്‍ച്ചയായും അവരൊരു അസാധാരണയായ സ്ത്രീ ആണ്. ക respect her! സ്‌

Comments are closed.