DCBOOKS
Malayalam News Literature Website

ഗോരഖ്പുര്‍ ദുരന്തം:കുഞ്ഞുങ്ങളെ രക്ഷിച്ച ഡോ. കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തു

CASEഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രാണവായു കിട്ടാതെ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ച സംഭവത്തില്‍ ശിശുരോഗ വിദഗ്ധന്‍ ഡോ. കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് പോലീസാണ് കഫീലിനെ അറസ്റ്റ് ചെയ്തത്. കഫീലിനെ സസ്‌പെന്‍ഡ് ചെയ്ത് ഒരാഴ്ച കഴിയുമ്പോഴാണ് അദ്ദേഹത്തെ അറസ്റ്റ് ചെയതിരിക്കുന്നത്.

സ്വകാര്യ പ്രാക്ടീസ്, കെടുകാര്യസ്ഥത, അഴിമതി എന്നിവയാണു കഫീലിന്റെ മുകളിലുള്ള കുറ്റങ്ങള്‍. കഫീല്‍ ഖാന്‍ ഉള്‍പ്പെടെയുള്ള ഏഴ് പേര്‍ക്കെതിരെ ഗോരഖ്പുര്‍ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ദുരന്തം നടക്കുമ്‌ബോള്‍ കഫീല്‍ ഖാനായിരുന്നു ശിശുരോഗ വിഭാഗത്തിന്റെ തലവന്‍.ഓക്‌സിജന്‍ സിലിണ്ടറുകളുടെ കുറവ്? മൂലം 100ലധികം കുട്ടികളാണ് ഒരാഴ്ചക്കിടെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ മരിച്ചത്.

ഓക്‌സിജന്‍ സിലിണ്ടറുകളുടെ ക്ഷാമമാണു ഗോരഖ്പുര്‍ ആശുപത്രിയിലെ കുഞ്ഞുങ്ങളുടെ മരണത്തിലേക്കു നയിച്ചത്. വാടക നല്‍കാത്തതിനെ തുടര്‍ന്നു വിതരണക്കമ്ബനി ആശുപത്രിയിലേക്കാവശ്യമായ സിലിണ്ടറുകള്‍ നല്‍കിയിരുന്നില്ല. അതേസമയം, സ്വന്തം കയ്യില്‍നിന്നു പണം നല്‍കി ആവശ്യമായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ വാങ്ങിയ കഫീല്‍ ഖാനെ സസ്‌പെന്‍ഡ് ചെയ്തതു വിവാദമായിരുന്നു.

Comments are closed.