DCBOOKS
Malayalam News Literature Website

മഹാത്മഗാന്ധിയുടെ കൊച്ചുമകന്‍ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

gopala-krishna

പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മഹാത്മഗാന്ധിയുടെ കൊച്ചുമകന്‍ ഗോപാലകൃഷ്ണ ഗാന്ധി. ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന യോഗത്തില്‍ 18 പാര്‍ട്ടികളും ഗോപലകൃഷ്ണ ഗാന്ധിയുടെ പേരാണ് നിര്‍ദ്ദേശിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം ഐക്യകണേ്ഠനയായിരുന്നു. പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നതില്‍ നിന്ന് വിട്ടു നിന്ന ജെഡിയു ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചു. ഈ യോഗത്തില്‍ ജെഡിയു പ്രതിനിധികള്‍ പങ്കെടുത്തു.

Comments are closed.