DCBOOKS
Malayalam News Literature Website

അനാഥര്‍ക്ക് കരുണയുടെ കൈത്താങ്ങുമായി ഗൗതം ഗംഭീര്‍

goutham

അശരണര്‍ക്ക് ഇനി ഗൗതം ഗംഭീറിന്റെ തുറന്ന അടുക്കളയില്‍നിന്ന് വയറുനിറച്ച് ഭക്ഷണംകഴിക്കാം. സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിദ്ധ്മായ ഗൗതം ഗംഭീറിന്റെ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനാണ് ഈ പുതിയ സംരംഭത്തിന് തുടക്കമിട്ടത്.

ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍ എന്ന ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്റെ ഏറ്റവും പുതിയ സംരഭമാണ് ഏക് ആസയെന്ന തുറന്ന അടുക്കള. പാവപ്പെട്ടവര്‍ക്കും അനാഥര്‍ക്കും ഭക്ഷണം വിളമ്പുന്ന ഈ അടുക്കള 365 ദിവസവും പ്രവര്‍ത്തന സജ്ജമായിരിക്കും. ഗംഭീര്‍ തന്നെയാണ്ചിത്രങ്ങളോടൊപ്പം വാര്‍ത്ത പങ്കുവച്ചത്.

ഇതിന് മുന്‍പ് ചത്തിസ്ഖണ്ഡിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട 25 സി എര്‍ പി എഫ് ജവാന്‍മാരുടെ കുട്ടികളുടെ മുഴുവന്‍ ചെലവും ഏറ്റെടുത്തും ഗംഭീര്‍ ആരാധക ഹൃദയം കീഴടക്കിയിരുന്നു. ഇന്ത്യന്‍ നിരയിലെ ശക്തരായ കളിക്കാരിലൊരാളാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ . അല്‍പ്പം മുന്‍കോപിയായ ഈ സുന്ദരന്‍ ക്രിക്കറ്റര്‍ക്ക് ആരാധകരും ഏറെയാണ്. ക്രിക്കറ്റ് കഴിഞ്ഞാല്‍ സന്നദ്ധപ്രവര്‍ത്തനങ്ങളിലാണ് ഗംഭീര്‍ സജീവമാകുന്നത്.

Comments are closed.