DCBOOKS
Malayalam News Literature Website

മഹാത്മാ ഗാന്ധിയുടെ അപൂർവ പെൻസിൽ ചിത്രം ലേലത്തിന്

gandhiമഹാത്മാ ഗാന്ധിയുടെ അപൂർവ പെൻസിൽ ചിത്രം ലേലത്തിന്. അറിയപ്പെടുന്ന ആർട്ടിസ്റ്റായ ജോണ്‍ ഹെൻട്രി ആംഷെവിറ്റ്സിന്‍റെ പെൻസിൽ ചിത്രമാണ് ലേലത്തിന് വച്ചിരിക്കുന്നത്. ഈ മാസം 11നാണ് ലേലം നടക്കുന്നത്. ആറു ലക്ഷം മുതൽ പത്തുലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്നത്.

1931 ൽ വട്ടമേശ സമ്മേളനത്തിനായി ഗാന്ധിജി ലണ്ടനിലെത്തിയപ്പോഴാണ് ആംഷെവിറ്റ്സ് ചിത്രം വരച്ചത്. ഈ ചിത്രത്തിനൊപ്പം ഗാന്ധിജി എഴുതിയ കത്തുകളും ലേലത്തിനെത്തും. സുഭാഷ് ചന്ദ്രബോസിന്‍റെ കുടുംബത്തിന് അദ്ദേഹമെഴുതിയ കത്തുകളാണിത്. കത്തുകൾക്ക് ചുരുങ്ങിയത് 28 ലക്ഷം രൂപയെങ്കിലും ലഭിക്കും എന്നാണ് കരുതുന്നത്.

Comments are closed.