DCBOOKS
Malayalam News Literature Website

പി.ടി. ഉഷ വന്ന വഴി മറന്നു; ജി.സുധാകരന്‍

p-t-usha

പി.ടി. ഉഷ വന്ന വഴി മറന്നുപോയത് കഷ്ടമാണെന്നും ഉഷ തെറ്റ് ഏറ്റുപറയണമെന്നും പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ ആവശ്യപ്പെട്ടു. ചിത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് നടത്തിയ കൂട്ടായ്മയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.കേരളത്തിന്റെ പൂര്‍ണ പിന്തുണ ചിത്രയ്ക്കാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടിയ ശേഷമാണ് ഇന്ത്യന്‍ ടീമില്‍ നിന്നും ചിത്രയെ തഴഞ്ഞത്. ഇതിനെതിരെ ചിത്ര ഹൈക്കോടതിയെ സമീപിക്കുകയും ചിത്രയ്ക്ക് അനുകൂല വിധി ലഭിക്കുകയും ചെയ്തു. എന്നിട്ടും വിധി നടപ്പാക്കാന്‍ കഴിയില്ലെന്ന നിലപാട് ദേശീയ അത്‌ലറ്റിക് ഫെഡറേഷന്‍ സ്വീകരിക്കുകയായിരുന്നെന്നും സുധാകരന്‍ പറഞ്ഞു.

കായികപ്രേമികളും കേരളവും നല്‍കിയ പിന്തുണയ്ക്ക് ചിത്ര നന്ദി പറഞ്ഞു. കൂടാതെ തനിക്ക് ജീവിക്കാന്‍ ഒരു ജോലിയാണ് വേണ്ടതെന്നും, തന്റെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയെ നേരില്‍കണ്ട് അറിയിക്കുമെന്നും ചിത്രപറഞ്ഞു.

അത്‌ലറ്റിക് മീറ്റിനുള്ള കായികതാരങ്ങളുടെ തിരഞ്ഞെടുപ്പ് സുതാര്യമാക്കണമെന്നും ചിത്രയ്ക്ക് സംഭവിച്ചതു പോലെ മറ്റൊരു കായികതാരത്തിനും സംഭവിക്കരുതെന്നും ചിത്രയുടെ പരിശീലകന്‍ സിജിന്‍ പറഞ്ഞു.

Comments are closed.