DCBOOKS
Malayalam News Literature Website

ഇടപാടുകള്‍ കൃത്യമായി നിരീക്ഷിക്കാന്‍ ഇനി ആധാര്‍ കാർഡുകൾ സർക്കാർ ഓഫീസുകൾ വഴി

adharസപ്തംബര്‍ മുതല്‍ ആധാര്‍ സർക്കാർ ഓഫീസുകൾ വഴിയാകും. ആധാർ കാർഡ് എടുക്കുന്നതിനും അപ്ഡേഷനും അധികൃതരുടെ നേരിട്ടുള്ള നിരീക്ഷണത്തിലാക്കാൻ വേണ്ടിയാണിത്. ഇതിനു വേണ്ട തയ്യാറെടുപ്പുകള്‍ സ്വീകരിക്കാന്‍ യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി.

ഇതോടെ രാജ്യത്താകമാനമുള്ള 25,000ഓളം ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങള്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാവും. ഇതിനായി ജൂലൈ 31ഓടെ സര്‍ക്കാരുകളുടെ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങള്‍ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് യുഐഡിഎഐയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അജയ് ഭൂഷണ്‍ പാണ്ഡെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തെഴുതി. ഇതുസംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും യുഐഡിഎഐ ജൂണ്‍ 28ന് കത്തയച്ചിട്ടുണ്ട്.ആഗസ്ത് 31ഓടെ രാജ്യത്തെ മുഴുവന്‍ ആധാര്‍ കേന്ദ്രങ്ങളും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങളിലേക്കു മാറ്റുമെന്ന് പാണ്ഡെ വ്യക്തമാക്കി.

ആധാര്‍ എടുക്കുന്നതിനും വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും സ്വകാര്യ ഓപറേറ്റര്‍മാര്‍ ഈടാക്കുന്ന അധിക ചാര്‍ജ് ഒഴിവാക്കുന്നതിനും പുതിയ മാറ്റം സഹായിക്കുമെന്നാണ് അതോറിറ്റിയുടെ കണക്കുകൂട്ടല്‍. ആധാര്‍ സേവനങ്ങള്‍ക്ക് അധിക ചാര്‍ജ് ഈടാക്കുന്നതായും ആധാര്‍ കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ പ്രയാസമുണ്ടെന്നുമുള്ള പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് പാണ്ഡെ കൂട്ടിച്ചേര്‍ത്തു.

Comments are closed.