DCBOOKS
Malayalam News Literature Website

പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രിക്ക് 68 പൈസയുടെ ചെക്ക് അയച്ച് കര്‍ഷകരുടെ പ്രതിഷേധം

cheque
ഹൈദരാബാദ്: പിറന്നാള്‍ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 68 പൈസയുടെ ചെക്ക് അയച്ച് ആന്ധ്രാപ്രദേശിലെ റായലസീമയില്‍നിന്നൊരു പ്രതിഷേധം. മോദിയുടെ പിറന്നാള്‍ ദിനമായ സെപ്റ്റംബര്‍ 17 ന് ആയിരുന്നു പ്രതിഷേധം.

റായലസീമ സഗുനീതി സാധന സമിതി( ആര്‍ എസ് എസ് എസ്)യാണ് 68 പൈസയുടെ ചെക്ക് പ്രധാനമന്ത്രിക്ക് പിറന്നാള്‍ ദിനത്തില്‍ അയച്ചുകൊടുത്തതെന്ന് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശത്തെ കര്‍ഷകരുടെ പിന്നാക്കാവസ്ഥ പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തുന്നതിനായിയാണ് ഇങ്ങനൊരു പ്രതിഷേധം. 68 പൈസയുടെ നാനൂറ് ചെക്കുകളാണ് പ്രധാനമന്ത്രിക്ക് ഇവര്‍ അയച്ചത്.

‘വരള്‍ച്ചാ ദുരിതമനുഭവിക്കുന്ന റായലസീമയിലെ കര്‍ഷകര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ആര്‍ എസ് എസ് എസ്. പ്രകൃതിവിഭവങ്ങള്‍ ധാരാളമായുണ്ടെങ്കില്‍ കൂടിയും രാജ്യത്തെ തന്നെ ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള പ്രദേശമാണ് റായലസീമ.’

മഴ ലഭിക്കുന്ന കാര്യത്തില്‍ താര്‍ മരുഭൂമിക്കു ശേഷം രണ്ടാമതായാണ് അനന്ത്പുറിന്റെ സ്ഥാനം. കൃഷ്ണ, പെന്ന നദികള്‍ ഒഴുകുന്നുണ്ടങ്കിലും കടുത്ത ജലക്ഷാമമാണ് കുര്‍ണൂല്‍, അനന്തപുര്‍, ചിറ്റൂര്‍, കാപാഡ ജില്ലകള്‍ നേരിടുന്നത് ആര്‍ എസ് എസ് എസ് പറയുന്നു. 68 പൈസയുടെ ചെക്ക് ഞങ്ങള്‍ അയച്ചത് ശ്രദ്ധ ഞങ്ങളിലേക്ക് ലഭിക്കാനുള്ള സൂചകമെന്ന നിലയിലാണെന്ന് ആര്‍ എസ് എസ് എസ് കോ കണ്‍വീനര്‍ യേര്‍വ രാമചന്ദ്ര റെഡ്ഡി പറഞ്ഞു.

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും പ്രതിപക്ഷ നേതാവ് ജഗ് മോഹന്‍ റെഡ്ഡിയും റായലസീമയില്‍നിന്നുള്ളവരാണ്. എങ്കിലും അവര്‍ പ്രദേശത്തിനി വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ലെന്നും ആര്‍ എസ് എസ് എസ് ആരോപിക്കുന്നു.

Comments are closed.