DCBOOKS
Malayalam News Literature Website

പുസ്തകമേളയില്‍ നാളെ ജയ്റാം രമേശും രാകേഷ് ഓംപ്രകാശ് മെഹ്‌റയും

ഷാര്‍ജയിലെ വായനാപ്രേമികളെ ആവേശത്തിലാഴ്ത്തുന്ന പരിപാടികളുമായി തുടങ്ങിയ 36-ാമത് പുസ്തകമേളയില്‍ ആദ്യത്തെ ഞായറാഴ്ച (നവംബര്‍ 5) വ്യത്യസ്തമായ രണ്ട് പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സാമ്പത്തിക വിദഗ്ദനും ഗ്രന്ഥകാരനുമായ ജയറാം രമേശ് പങ്കെടുക്കുന്ന പുസ്തകചര്‍ച്ചയും സംവിധായകന്‍ രാകേഷ് ഓംപ്രകാശ് മെഹ്‌റ, നടന്‍ മാധവന്‍ എന്നിവര്‍ പങ്കെടുക്കുന്ന സിനിമാ ചര്‍ച്ചയുമാണുള്ളത്.

ബാള്‍ റൂമില്‍ രാവിലെ 8 മണിമുതല്‍ 9വരെയാണ് സാമ്പത്തിക വിദഗ്ദനും ഗ്രന്ഥകാരനുമായ ജയറാം രമേശ് പുതിയ പുസ്തകമായ ഇന്ദിരാഗാന്ധിയുടെ ജീവചരിത്രത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നത്. ലോകം കണ്ടിതില്‍വച്ചേറ്റം ശക്തയായ സ്ത്രീയും പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധിയെക്കുറിച്ചുള്ള പുസ്തകമാണ് ജയറാം രമേശിന്റെ Indira Gandhi; A Life in Nature (പരിസ്ഥിതി മുന്നേറ്റത്തില്‍ ഇന്ദിരാഗാന്ധിയുടെ സംഭാവനകള്‍). ഇന്ദിരാഗാന്ധിയെക്കുറിച്ച് നിരവധി പുസ്തകങ്ങള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ഈ പുസ്തകത്തിലാണ് ഇന്ധിരാഗാന്ധിയുടെ  പരിസ്ഥിതിസ്‌നേഹത്തെകുറിച്ച് പ്രതിപാദിപ്പിക്കുന്നത്.

‘രംഗ് ദെ ബസന്തി’ എന്ന ഹിന്ദി സിനിമയുടെ ചിത്രീകരണാനുഭവങ്ങള്‍ പങ്കുവെയ്ക്കുന്ന പരിപാടി രാത്രി 9 മണിമുതല്‍ 10 മണിവരെ ബാള്‍ റൂമില്‍ നടക്കും. സംവിധായകന്‍ രാകേഷ് ഓംപ്രകാശ് മെഹ്‌റ, നടന്‍ മാധവന്‍ എന്നിവര്‍ പങ്കെടുക്കും.

 

Comments are closed.