DCBOOKS
Malayalam News Literature Website

ഫിഫ അണ്ടര്‍ 17 ലോകകപ്പ് മത്സരത്തിന് നാളെ തുടക്കം

ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫൂട്‌ബോള്‍ മത്സരത്തിന് നാളെ(ഒക്ടോബര്‍ 6) തുടക്കം. നാളെ വൈകീട്ട് അഞ്ച് മണിക്കാണ് കിക്കോഫ്. നാളെ വൈകീട്ട് അഞ്ചുമണിയ്ക്ക് ദില്ലിയില്‍ കൊളംബിയഘാന മല്‍സരത്തോടെയാണ് ഇന്ത്യയില്‍ ലോകകപ്പ് ആരവത്തിന് തുടക്കമാകുന്നത്. മത്സരത്തിന്റെ ആദ്യ ദിനത്തില്‍ നാല് മത്സരങ്ങളാണ് നടക്കുക. ചരിത്രത്തിലാദ്യമായി ഇന്ത്യ നാളെ ഫിഫ ലോകകപ്പില്‍ പന്തുതട്ടാനിറങ്ങും.

ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് ഇന്ത്യയുടെ ആദ്യ മത്സരം. അമേരിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ഇതേസമയം മുംബൈയില്‍ ന്യൂസിലന്‍ഡ് തുര്‍ക്കിയെയും നേരിടും. രാത്രി എട്ടുമണിയ്ക്ക് മുംബൈയില്‍ പരാഗ്വ മാലിയെയും നേരിടും. വിദേശങ്ങളിലടക്കം പരിശീലന മല്‍സരങ്ങള്‍ നടത്തി വന്‍ തയ്യാറെടുപ്പോടെയാണ് ആതിഥേയര്‍ ലോകകപ്പിനിറങ്ങുന്നത്.

Comments are closed.