DCBOOKS
Malayalam News Literature Website

റോക്ക് ആന്‍ഡ് റോള്‍ ഇതിഹാസം ഫാറ്റ്‌സ് ഡൊമിനോ അന്തരിച്ചു

റോക്ക് ആന്‍ഡ് റോള്‍ ഇതിഹാസം ഫാറ്റ്‌സ് ഡൊമിനോ (89) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. 1950-60കളിലാണ് ഡൊമീനോയുടെ ഗാനങ്ങള്‍ ആസ്വാദകശ്രദ്ധയിലെത്തിയത്.

ബ്ലൂബെറി ഹില്‍, എയിന്റ് ദാറ്റ് എ ഷെയിം, അയാം ഇന്‍ ലൗവ് എഗൈയിന്‍, അയാം വാക്കിംഗ്, ബ്ലൂ മണ്ടേ തുടങ്ങിയ ഗാനങ്ങളെല്ലാം ഹിറ്റായി.

 

Comments are closed.