DCBOOKS
Malayalam News Literature Website

ഫെയ്‌സ്ബുക്ക് ഇന്ത്യ എംഡി രാജിവെച്ചു

ഉമങ് ബേദി

ഫെയ്‌സ്ബുക്ക് ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ ഉമങ് ബേദി രാജിവെച്ചു. ഇന്ത്യക്ക് പുറമെ ഫെയ്‌സ്ബുക്കിന്റെ ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളുടെയും ചുമതലയുണ്ടായിരുന്ന ഉമങ് ബേദി ഈ വര്‍ഷം അവസാനത്തോടെ കമ്പനിയുടെ പടിയിറങ്ങുമെന്ന് ഫെയ്‌സ്ബുക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

2016 ജൂലൈയിലാണ് ഉമങ് ബേദി ഫെയ്‌സ്ബുക്കിലെത്തിയത്. അതിന് മുമ്പ് അഡോബ് സിസ്റ്റംസിന്റെ സൗത്ത് ഏഷ്യന്‍ ചുമതലയായിരുന്നു അദ്ദേഹത്തിന്. പുതിയ എംഡിയെ കണ്ടെത്താന്‍ കമ്പനി ശ്രമം തുടങ്ങിയിട്ടുണ്ട്. താല്‍കാലികമായി മാനേജ് ഡയറക്ടര്‍ പദവി സൗത്ത് ഏഷ്യന്‍ രാജ്യങ്ങളുടെ കണ്‍സ്യൂമര്‍ ആന്റ് മീഡിയാ വിഭാഗം ഡയറക്ടര്‍ സന്ദീപ് ഭൂഷണായിരിക്കും നല്‍കുക.

Comments are closed.