DCBOOKS
Malayalam News Literature Website

‘സമ്പൂര്‍ണ്ണ ജൈവകൃഷി സാധ്യതയും സാധുതയും’; സംവാദം ശ്രദ്ധേയമായി

ravichandran-c

മറൈന്‍ഡ്രൈവില്‍ നടന്നുവരുന്ന ഡി സി അന്താരാഷ്ട്ര പുസ്തകമേളയില്‍ ചിന്തകനും പ്രഭാഷകനുമായ രവിചന്ദ്രന്‍ സി നടത്തിയ പൊതുസംവാദം ശ്രേദ്ധേയമായി. ‘സമ്പൂര്‍ണ്ണ ജൈവകൃഷി സാധ്യതയും സാധുതയും’ എന്ന വിഷയത്തെ മുന്‍നര്‍ത്തിയായിരുന്നു സംവാദം.

രവിചന്ദ്രന്‍ സി, കാര്‍ഷിക ശാസ്ത്രജ്ഞനും, കേരള കാര്‍ഷിക സര്‍വ്വകലാശാല കോളജില്‍ പ്രൊഫസറുമായ ഡോ.കെ എം ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ കാര്‍ട്ടറുടെ കഴുകന്‍ എന്ന പുസ്തകത്തെ പശ്ചാത്തലമാക്കിയുള്ളതായിരുന്നു സംവാദം. ‘കീടനാശിനി ഉപയോഗിച്ചില്ലെങ്കില്‍ വിഷം കൂടുമോ..? രാസവളങ്ങളും കീടനാശിനികളും കാന്‍സര്‍ രോഗം വര്‍ദ്ധിപ്പിക്കുന്നതിനുകാരണമാകുന്നു, രാസവളം മണ്ണിനെ നശിപ്പിക്കുന്നു.. എന്നീ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കും, ജൈവകൃഷിക്കുവേണ്ടി മുറവിളിക്കൂട്ടുന്നവരുടെയും ആരോപണങ്ങളെ ശാസ്ത്രീയമായതെളിവുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം ഖണ്ഡിച്ചു.

ഉചിതമായ അനുപാതത്തില്‍ ജൈവരാസവളങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ശാസ്ത്രീയമായ കൃഷിരീതികളാണ് നടപ്പാക്കേണ്ടതെന്നും രാസവളങ്ങളെയും കീടനാശിനികളെയും പടിക്കുപുറത്തുനിര്‍ത്തിക്കൊണ്ടുള്ള കൃഷിരീതികള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നുമുള്ള അറിവ് വായനക്കാരുമായി പങ്കുവയ്ക്കുന്ന പുസ്തകമാണ് കാര്‍ട്ടറുടെ കഴുകന്‍.

ചടങ്ങില്‍ സാഗരിക ഘോഷ് ഡോ ലതാനായര്‍ എന്നിവര്‍ തമ്മിലുള്ള മുഖാമുഖം, സാഗരികാഘോഷ് എഴുതിയ  ‘ഇന്ദിര; ഇന്ത്യാസ് മോസ്റ്റ് പ്രൈംമിനിസ്റ്റ്രര്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം എന്നിവയും നടന്നു.

Comments are closed.