DCBOOKS
Malayalam News Literature Website

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ വെള്ളിയാഴ്ച ഒട്ടെറെ പ്രമുഖര്‍ പങ്കെടുക്കുന്നു

ലോകത്തെ മൂന്നാമത്തെ പുസ്തകമേളയായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ നവംബര്‍ മൂന്ന് വെള്ളിയാഴ്ച ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കുന്ന പരിപാടികളാണുള്ളത്. മലയാളത്തില്‍ നിന്നുള്ള  ഭാഗ്യലക്ഷ്മി ,  കമല്‍ആഷിക് അബു, റിമ കല്ലിങ്കല്‍അനൂപ് മേനോന്‍ തമിഴ് സാഹിത്യകാരന്‍ എസ് രാമകൃഷ്ണന്‍, പാചകവിദഗ്ദന്‍ ഷെഫ് ദാമു എന്നിവര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

പരിപാടികള്‍

5.30 മുതല്‍ 6.45 വരെ ഇന്റലക്ച്വല്‍ ഹാളില്‍ പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ്  ഭാഗ്യലക്ഷ്മി  തന്റെ പുതിയ പുസ്തകത്തെക്കുറിച്ചും സിനിമയിലെ പുതിയ സ്ത്രീശബ്ദങ്ങളെക്കുറിച്ചും സംസാരിക്കുന്നു.

8 മുതല്‍ 9.30 വരെ ലിറ്ററേച്ചര്‍ ഫോറത്തില്‍ ആധുനിക തമിഴ് സാഹിത്യത്തിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍ എസ്. രാമകൃഷ്ണന്‍ തന്റെ പുതിയ പുസ്തകം ‘തുണൈ എഴുത്തി’നെക്കുറിച്ച് സംസാരിക്കുന്നു.

ഇന്റലക്ച്വല്‍ ഹാളില്‍ 8.30 മുതല്‍ 10 മണിവരെ പ്രശസ്തനടി ആശാ പരേഖിനെക്കുറിച്ചുള്ള ‘ദ ഹിറ്റ് ഗേള്‍’ എന്ന പുസ്തകത്തെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ച

ബാള്‍ റൂമില്‍ രാത്രി 8.30 മുതല്‍ 10.30 വരെ ‘മലയാളസിനിമയിലെ പുതുകാലത്തിലെ വികാസപരിണാമങ്ങള്‍’ ചര്‍ച്ചചെയ്യുന്നു. കമല്‍ആഷിക് അബു, റിമ കല്ലിങ്കല്‍അനൂപ് മേനോന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കുക്കറി കോര്‍ണറില്‍ രാത്രി 8.30 മുതല്‍ 9.30 വരെ പ്രശസ്ത പാചകവിദഗ്ദന്‍ ഷെഫ് ദാമു അവതരിപ്പിക്കുന്ന ‘കുക്കറി ഷോ’.

Comments are closed.