DCBOOKS
Malayalam News Literature Website

മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കണമെന്ന് ഹൈക്കോടതി

മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്ന് ഹൈക്കോടതി. കണ്ണൂര്‍ സ്വദേശിനിയായ ശുത്രിയുടെ മതംമാറ്റവും തുടര്‍ന്നുണ്ടായ വിവാഹത്തെയും സംബന്ധിച്ച കേസിലാണ് കോടതിയുടെ നിരീക്ഷണം.

എല്ലാ പ്രണയ വിവാഹങ്ങളെയും ഘര്‍ വാപസിയായും ലൗ ജിഹാദായും പ്രചരിപ്പിക്കരുത്. പ്രണയത്തിന് അതിര്‍വരന്പില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സംസ്ഥാനത്തെ നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണം. എല്ലാ വിഭാഗങ്ങള്‍ക്കും ഇത് ബാധകമാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ബലപ്രയോഗം വഴിയുളള മതപരിവര്‍ത്തനം ഭരണഘടനാവിരുദ്ധമെന്നും കോടതി ചൂണ്ടിക്കാട്ടി.

Comments are closed.