DCBOOKS
Malayalam News Literature Website

ഐഎസ്​ആര്‍ഒ മുന്‍ ചെയര്‍മാൻ യു.ആര്‍. റാവു അന്തരിച്ചു

ur-rau

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാനും ഇന്ത്യയുടെ ആദ്യ ബഹിരാകാശ പേടകമായ ആര്യഭട്ടയുടെ അണിയറ ശില്‍പ്പികളില്‍ ഒരാളുമായ ബഹിരാകാശ ശാസ്ത്രജ്ഞന്‍ യു.ആര്‍. റാവു (85) അന്തരിച്ചു. ദീര്‍ഘനാളായി അസുഖബാധിതനായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെയാണ് അന്തരിച്ചത്.

സതീഷ്ധവാനു ശേഷം 1984-1994 വരെ ഐ.എസ്.ആര്‍.ഒ ചെയര്‍മാനായി. ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി ചെയര്‍മാന്‍, തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ചാന്‍സലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്?. വിദേശ സര്‍വകലാശാലകളിലും ഉന്നത സ്ഥാനം വഹിച്ചു.

ആര്യഭട്ട മുതല്‍ മാര്‍സ് ഓര്‍ബിട്ടര്‍ മിഷന്‍ വരെ എല്ലാ പ്രൊജക്ടുകളിലും റാവുവിന്റെ പങ്കാളിത്തമുണ്ടായിരുന്നു. അദംപൂരില്‍ ജനിച്ച ഉദുപൈ രാമചന്ദ്ര റാവു സതീഷ് ധവാന്‍, വിക്രം സാരാഭായ്, എം.ജി.കെ മേനോന്‍ തുടങ്ങിയവരോടൊപ്പവും പ്രവര്‍ത്തിച്ചു. 10 അന്താരാഷ്ട്ര അവാര്‍ഡുകളും നിരവധി ദേശീയ അവാര്‍ഡുകളും നേടിയിട്ടുണ്ട്. ഈ വര്‍ഷം പദ്മ വിഭൂഷണും ലഭിച്ചിരുന്നു. യൂറോപ്പിലെ ഏറ്റവും പഴക്കം ചെന്ന ബോലോഗ്‌ന സര്‍വകലാശാല ഉള്‍പ്പെടെ ലോകത്തിലെ 25 സര്‍വകലാശാലകള്‍ ഓണററി ഡോക്ടറേറ്റ് നല്‍കി റാവുവിനെ ആദരിച്ചിരുന്നു. 2016 മെയില്‍ ഇന്റര്‍ നാഷണല്‍ ആസ്ട്രനോട്ടിക്കല്‍ ഫെഡറേഷന്റെ (ഐ.എ.എഫ്) ഹാള്‍ ഓഫ് ഫെയിം അവാര്‍ഡ് നേടി. ഈ അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് റാവു. 350 ഓളം ശാസ്ത്ര സാങ്കേതിക പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments are closed.