DCBOOKS
Malayalam News Literature Website

ഒപ്പം ആശുപത്രി അധികൃതരും സന്തോഷത്തിലാണ്….

emanഇമാൻ ഇപ്പോൾ വളരെ സന്തോഷവതിയാണ്. അവളുടെ മുഖത്ത് പുഞ്ചിരി നിറഞ്ഞുനിൽപ്പുണ്ട്. അബുദാബിയിലെ ബുർജീൽ ആശുപത്രിയിൽ കഴിയുന്ന ഇമാനിനൊപ്പം അവിടുത്തെ ആശുപത്രി അധികൃതരും സന്തോഷത്തിലാണ്. കാരണം ഇമാന്റെ ഭാരം വളരെ കുറഞ്ഞു. ഇമാന് സ്വന്തമായി ഭക്ഷണം കഴിക്കാൻ കഴിയുന്നുണ്ട്.

ലോകത്തിലെ ഏറ്റവും ഭാരമേറിയ സ്ത്രീയെന്ന് കണക്കാക്കപ്പെടുന്ന ഈജിപ്ത്യൻ യുവതി ഇമാൻ അഹമ്മദ് മുബൈയിലെ സെയ്ഫി ആശുപത്രിയിൽ ചികിത്സക്കെത്തുമ്പോൾ 500 കിലോഗ്രാമിൽ കൂടുതലായിരുന്നു ശരീരഭാരം. മൂന്ന് മാസത്തോളം നീണ്ട ചികിത്സക്കൊടുവിലാണ് തുടർ ചികിസ്തക്കായി ഇമാൻ അബുദാബിയിലേക്ക് പോയത്. മുംബൈയിലെ സെയ്ഫി ആശുപത്രിയിൽ ബാരിയാട്രിക് ശസ്ത്രക്രിയക്ക് വിധേയയായ ഇമാനെ മെയ് നാലിനാണ് അബുദാബി ആശുപത്രിയിലേക്ക് മാറ്റിയത്. സെയ്ഫി ആശുപത്രിയിലെ ചികിത്സയെ കുറിച്ച് ഇമാന്റെ സഹോദരി പരാതി ഉന്നയിച്ചത് വിവാദമായിരുന്നു.

Comments are closed.