DCBOOKS
Malayalam News Literature Website

ഷാര്‍ജ പുസ്തകമേള; സാമ്പത്തിക വിദഗ്ദനും ഗ്രന്ഥകാരനുമായ ജയറാം രമേശ് പങ്കെടുത്ത പുസ്തകചര്‍ച്ച ശ്രദ്ധേയമായി

മുപ്പത്തിയാറാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയല്‍ സാമ്പത്തിക വിദഗ്ദനും ഗ്രന്ഥകാരനുമായ ജയറാം രമേശ് പങ്കെടുത്ത പുസ്തകചര്‍ച്ച ശ്രദ്ധേയമായി. ബാള്‍ റൂമില്‍ രാവിലെ 8 മണിമുതല്‍ 9വരെയായിരുന്നു വിദ്യാര്‍ത്ഥികളുമായി അദ്ദേഹം സംവദിച്ചത്.

പ്രകൃതിയെ സംരക്ഷിക്കുകയെന്നതാണ് ഏറ്റവും പ്രധാനപാഠമെന്നു മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ് പറഞ്ഞു. മനുഷ്യനൊരിക്കലും പ്രകൃതിയെ കീഴടക്കാനാവില്ല. പര്‍വതത്തിനു മുകളിലെത്തിയശേഷം കീഴടക്കി എന്നു പ്രഖ്യാപിക്കുന്നതു പ്രകൃതിയോടുള്ള വെല്ലുവിളിയാണ്. പ്രകൃതിയെ സ്‌നേഹിക്കാനും സംരക്ഷിക്കാനുമാണു മുന്‍ പ്രധാനമന്ത്രി ജവാഹര്‍ ലാല്‍ നെഹ്‌റു പഠിപ്പിച്ചതെന്നും കുട്ടികളുമായുള്ള സംവാദത്തില്‍ ചൂണ്ടിക്കാട്ടി. അദ്ദഹത്തിന്റെ Indira Gandhi; A Life in Na-ture എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു ചര്‍ച്ച. ആയിരത്തോളം കുട്ടികള്‍ പങ്കെടുത്തു. ക്രിസ് ആയ്യര്‍ മോഡറേറ്റര്‍ ആയിരുന്നു.

ലോകം കണ്ടിതില്‍വച്ചേറ്റം ശക്തയായ സ്ത്രീയും പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധിയെക്കുറിച്ചുള്ള പുസ്തകമാണ് ജയറാം രമേശിന്റെ Indira Gandhi; A Life in Na-ture. ഇന്ദിരാഗാന്ധിയെക്കുറിച്ച് നിരവധി പുസ്തകങ്ങള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ഈ പുസ്തകത്തിലാണ് ഇന്ധിരാഗാന്ധിയുടെ പരിസ്ഥിതിസ്‌നേഹത്തെകുറിച്ച് പ്രതിപാദിപ്പിക്കുന്നത്. ഇന്ദിരാഗാന്ധിയുടെ പച്ചയായ ഒരു ജീവചരിത്രമാണിത്. കാരണം അവരുടെ വ്യക്തിത്വത്തിന്റെ ഒരു വശംമാത്രം പരാമര്‍ശിക്കുന്നതും ഓഫീസ് രേഖകളെ ആധാരമാക്കി ഉള്ളതുമായവിവരമാണ് നല്‍കിയിരിക്കുന്നത്. തികഞ്ഞ പ്രകൃതിസ്‌നേഹിയായ ഇന്ദിരയെയാണ് ഈ പുസ്തകത്തില്‍ കാണാനാവുക. മാത്രമല്ല ഇന്ദിരാഗാന്ധി എഴുതിയ കത്തുകള്‍, ലേഖനങ്ങള്‍, നടത്തിയ പ്രസംഗങ്ങള്‍, ഗ്രന്ഥകാരന്മാര്‍ക്കു നല്‍കിയ മുഖവുരകള്‍, അയച്ച മെമ്മോകള്‍, കുറിപ്പുകള്‍, സന്ദേശങ്ങള്‍ എന്നിവയെല്ലാം ഇതിലെ വിവരണങ്ങള്‍ക്ക് ആധാരമായി  ഉപയോഗപ്പെടുത്തിയിട്ടുണ്ട്.  ഇന്ദിരാഗാന്ധി സ്വയം സംസാരിക്കുന്ന ഭാഗങ്ങള്‍ കോര്‍ത്തിണക്കിയ ഒരു ജീവചരിത്രമാണ് ഈ ഗ്രന്ഥത്തിന്റെ സവിശേഷത.

ഇന്ത്യയുടെ ശക്തയായ സ്ത്രീസാന്നിദ്ധ്യമായിരുന്ന ഇന്ദിരാഗാന്ധിയെകുറിച്ചുള്ള ഈ പുതിയ അറിവുകള്‍ കുട്ടികള്‍ പുതിയ അനുഭവമാണ് സമ്മാനിച്ചത്. ചടങ്ങില്‍ Indira Gandhi; A Life in Na-ture ന്റെ പ്രകാശനവും നിര്‍വ്വഹിച്ചു. പരിസ്ഥിതി പ്രസ്ഥാനത്തിന് ഇന്ദിരാഗാന്ധിയുടെ സംഭാവനകള്‍ എന്ന പേരില്‍ ഈ പുസ്തകത്തിന്റെ മലയാള പരിഭാഷയും പുറത്തിറക്കിയിട്ടുണ്ട്.

 

Comments are closed.