DCBOOKS
Malayalam News Literature Website

ഡോ.വി.സി ഹാരിസ് അന്തരിച്ചു

മഹാത്മഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടര്‍ ഡോ.വി.സി ഹാരിസ് (59) അന്തരിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനുശേഷം നാളെ ( ഒക്ടോബര്‍ 10) രാവിലെ മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ പൊതുദര്‍ശനത്തിനുവയ്ക്കും.

നിരൂപകന്‍, നാടകപ്രവര്‍ത്തകന്‍, ചലച്ചിത്രസംവിധായകന്‍ തുടങ്ങി വിവിധ മേഖലകളില്‍ ശ്രദ്ധേയനായിരുന്നു ഡോ.വി.സി ഹാരിസ്. മലയാളത്തില്‍ ഉത്തരാധുനികതയെക്കുറിച്ചുനടന്ന സംവാദങ്ങളില്‍ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്നു ഇദ്ദേഹത്തിന്റേത്.

ഡോ.വി.സി ഹാരിസ് മയ്യഴിയില്‍ ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസം മയ്യഴിയിലെ ജവഹര്‍ലാല്‍ നെഹ്രു ഹൈസ്‌കൂളില്‍. കണ്ണൂര്‍ എസ്.എന്‍ കോളേജിലും കാലിക്കറ്റ് സര്‍വ്വകലാശാല ഇംഗ്ലീഷ് വിഭാഗത്തിലുമായി പഠനം. ഫറൂക്ക് കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അദ്ധ്യാപകനായും , മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ അദ്ധ്യാപകനായും ജോലിചെയ്തിരുന്നു.

 

Comments are closed.