DCBOOKS
Malayalam News Literature Website

പരിസ്ഥിതി പ്രവർത്തക ഡോ. എ. ലത അന്തരിച്ചു

തൃശൂർ: പ്രമുഖ പരിസ്ഥിതി പ്രവർത്തക ഡോ. എ. ലത അന്തരിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. കാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തൃശ്ശൂര്‍ ഒല്ലൂരിലെ വീട്ടില്‍ വച്ചാണ് അന്ത്യം. ചാലക്കുടി പുഴ സംരക്ഷണ സമിതി അംഗവും റിവര്‍ റിസര്‍ച്ച് സെന്‍റര്‍ അധ്യക്ഷയുമായിരുന്നു. അതിരപ്പിള്ളി പദ്ധതിക്കെതിരെയുള്ള സമരങ്ങളിലും നിറ സാന്നിധ്യമായിരുന്നു ഡോ.ലത.

തൃശൂര്‍ ഒല്ലൂര്‍ എടക്കുന്നി വാരിയം കാര്‍ത്തികയില്‍ എസ്. ഉണ്ണികൃഷ്ണന്റെ ഭാര്യയാണ്. കൃഷി ഓഫിസറായിരിക്കെ ജോലി രാജിവച്ച് മുഴുവന്‍ സമയ പരിസ്ഥിതി പ്രവര്‍ത്തനത്തിലേക്കു തിരിയുകയായിരുന്നു. ആനുകാലികങ്ങളിൽ ഉൾപ്പെടെ നിരവധി പരിസ്ഥിതി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ട്രാജഡി ഓഫ് കോമണ്‍സ്, കേരള എക്സ്പീരിയൻസ് ഇൻ ഇന്‍റർ ലിങ്കിംഗ് ഓഫ് റിവേഴ്സ്, ഡൈയിംഗ് റിവേഴ്സ് തുടങ്ങിയ കൃതികളുടെ ഗ്രന്ഥകർത്താക്കളിലൊരാളുമാണ് ഡോ. ലത.

Comments are closed.