DCBOOKS
Malayalam News Literature Website

ഇന്ന് മുഹൂര്‍ത്ത വ്യാപാരം

ദീപാവലിയോടനുബന്ധിച്ച്‌ സംവത് 2074-ന് തുടക്കം കുറിച്ചുകൊണ്ട് വ്യാഴാഴ്ച പ്രത്യേക മുഹൂര്‍ത്ത വ്യാപാരമുണ്ടാകും. വ്യാഴാഴ്ച വൈകീട്ട് 6.30 മുതല്‍ 7.30 വരെയാണ് ബി.എസ്.ഇ.യിലും എന്‍.എസ്.ഇ.യിലും മുഹൂര്‍ത്ത വ്യാപാരം അരങ്ങേറുക.

പ്രീ-ഓപ്പണിങ് സെഷന്‍ 6.15-ന് തുടങ്ങും. ദീപാവലിയുടെ ഭാഗമായ ലക്ഷ്മിപൂജ പ്രമാണിച്ച്‌ അവധിയായതിനാല്‍ വ്യാഴാഴ്ച സാധാരണ ഗതിയിലുള്ള വ്യാപാരം ഉണ്ടായിരിക്കില്ല. വെള്ളിയാഴ്ചയും സ്റ്റോക് എക്സ്ചേഞ്ചുകള്‍ക്ക് അവധിയാണ്.

Comments are closed.