DCBOOKS
Malayalam News Literature Website

സി. രാധാകൃഷ്ണനും ജോര്‍ജ് ഓണക്കൂറും എം എ ബേബിയും ഒരേ വേദിയില്‍….

മലയാളത്തിലെ പ്രശസ്തരായ മൂന്നുപേര്‍ ഒരേ വേദി പങ്കിടുന്നു. മലയാളസാഹിത്യത്തിലെ നിറസാന്നിദ്ധ്യമായ സി രാധാകൃഷ്ണനും ജോര്‍ജ് ഓണക്കൂറും എഴുത്തുകാരനും രാഷ്ട്രീയ നേതാവുമായ എം എ ബേബിയുമാണ് ഒരേ വേദിയിലെത്തുന്നത്. 36-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഒമ്പതാം ദിവസമായ നവംബര്‍ 9ന് വൈകിട്ട് 8.30 മുതല്‍ 10 വരെ ഇന്റലക്ച്വല്‍ ഹാളില്‍ നടക്കുന്ന അടരുന്ന ആകാശവും മന്‍പേ പറക്കുന്ന പക്ഷികളും എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിലാണ് മൂവരും പങ്കെടുക്കുന്നത്. എഴുത്തും വായനയും രാഷട്രീയവും നാടകവും എല്ലാം വിഷയമാകുന്ന പരിപടി കാണാനുള്ള ആകാംക്ഷയിലാണ് ഷാര്‍ജയിലെ മലയാളികള്‍.

പുസ്തകമേളയില്‍ ഇവര്‍ക്കുമുന്നെത്തിയെ മലയാളി എഴുത്തുകാര്‍ക്കും സാംസ്‌കാരികപ്രവര്‍ത്തകര്‍ക്കും വന്‍വരവേല്‍പ്പാണ് ഇവര്‍ നല്‍കിയത്. അവരുടെ പരിപാടികള്‍ കാണാനും പുസ്തകങ്ങള്‍ വായിക്കാനും കുട്ടികളും മുതിര്‍ന്നവരും എല്ലാവരും മത്സരിക്കുന്ന കാഴാചയാണ് കണ്ടത്. അതുപോലെ തങ്ങളുടെ ഇഷ്ട എഴുത്തുകാരായ സി. രാധാകൃഷ്ണനും ജോര്‍ജ് ഓണക്കൂറും എം എ ബേബിയും പങ്കെടുക്കുന്ന പരിപാടികാണാനും കേള്‍ക്കാനുമായി കാത്തിരിക്കയാണ് ഇവര്‍.

ഇതുകൂടാതെ 8 മുതല്‍ 10 മണിവരെ ബാള്‍ റൂമില്‍ പ്രശസ്ത ക്രിക്കറ്റ് താരം വസിം അക്രവുമായുള്ള മുഖാമുഖം പരിപാടിയും രാത്രി 8.30 മുതല്‍ 9.30 വരെ കുക്കറി കോര്‍ണറില്‍ പ്രശസ്ത പാചകവിദഗ്ദന്‍ രാജ് കലേഷ് അവതരിപ്പിക്കുന്ന ‘കുക്കറി ഷോ’യും ഉണ്ടായിരിക്കുന്നതാണ്.

Comments are closed.