DCBOOKS
Malayalam News Literature Website

ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

dileepനടിയെ ആക്രമിച്ച കേസില്‍ 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് ആലുവ സബ്ജയിലിലടച്ച നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. അഡ്വ. രാംകുമാറാണ് ദിലീപിന് വേണ്ടി കോടതിയില്‍ ഹാജരാവുന്നത്.

ദിലീപിനെതിരെ 19 തെളിവുകള്‍ ഹാജരാക്കിയ പോലീസ് ജീവപര്യന്തം വരെ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മാനഭംഗം ഉള്‍പപെടെയുള്ളവ ചുമത്തിയായിരിക്കും ദിലീപിനെതിരെ കുറ്റപത്രം തയ്യാറാക്കുക.

ഐപിസി 120ബി വകുപ്പ് ചുമത്തിയതിനാല്‍ കുറ്റം തെളിഞ്ഞാല്‍ ഒന്നാം പ്രതി പള്‍സര്‍ സുനി ചെയ്ത എല്ലാ കുറ്റങ്ങള്‍ക്കുമുള്ള ശിക്ഷകള്‍ ദിലീപും അനുഭവിക്കേണ്ടി വരും.

Comments are closed.