DCBOOKS
Malayalam News Literature Website

ദിലീപിന്റെ ജാമ്യാപേക്ഷ രണ്ടു ദിവസത്തിന് ശേഷം പരിഗണിക്കാമെന്ന് കോടതി

bail-dileep

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് പൊലീസിന്റെ അപേക്ഷ സ്വീകരിച്ച് കസ്റ്റഡി ദിലീപിനെ അനുവദിച്ചത്. മുന്ന് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടത്. ദിലീപിനായി അഡ്വ. രാംകുമാറാണ് ഹാജരായത്.
സുരക്ഷാകാരണങ്ങള്‍ പരിഗണിച്ച് മജിസ്ട്രേറ്റിന്റെ ചേംബറിലാണ് ദിലീപിനെ ഹാജരാക്കിയത്. ജാമ്യാപേക്ഷ രണ്ടു ദിവസത്തിന് ശേഷം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കൂവി വിളികളുമായിട്ടാണ് ജനം ദിലീപിന് വരവേറ്റത്. ദിലീപിനെതിരായ മുദ്രാവാക്യങ്ങളും ഉയരുന്നുണ്ടായിരുന്നു. ദിലീപിന് പിന്നാലെ കോടതിയിലേക്ക് എത്തിയ അഭിഭാഷകന്‍ രാംകുമാറിനെയും കൂവി വിളിച്ചാണ് ജനങ്ങള്‍ വരവേറ്റത്.

നടി ആക്രമിക്കപ്പെട്ടതിന്റെ ഗൂഡാലോചന നടന്നത് കൊച്ചിയിലെയും തൃശൂരിലുമുള്ള വിവിധ കേന്ദ്രങ്ങളില്‍ വച്ചാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളിലെല്ലാം ദിലീപിനെയെത്തിച്ച് തെളിവെടുപ്പ് നടത്തണെമെന്ന നിലപാടിലാണു പൊലീസ്. കേസിലെ ഗൂഢാലോചനയില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് ഉറപ്പിക്കാന്‍ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും അന്വേഷണ സംഘം ആവശ്യപ്പെടുന്നു. ഈ ആവശ്യങ്ങളുന്നയിച്ചാണ് പൊലീസ് കോടതിയെ സമീപിച്ചതും ദിലീപിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതും.

Comments are closed.