DCBOOKS
Malayalam News Literature Website

മഞ്ജു രണ്ടാം ഭാര്യ, ദിലീപ് മുമ്പും വിവാഹം കഴിച്ചിരുന്നു

dileepനടിയെ തട്ടിക്കൊണ്ടുപോയി പീഡിച്ചതുമായി ബന്ധപ്പെട്ട കോസില്‍ കുറ്റാരോപിതായി ജയിലില്‍ കഴിയുന്ന നടന്‍ ദീലീപിനെതിരെ കൂടുതല്‍ തെളിവുകളാണ് പുറത്തുവരുന്നത്. ഇപ്പോള്‍ ദിലീപിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരമാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്.

മഞ്ചു വാര്യരെ വിവാഹം ചെയ്യുന്നതിന് മുമ്പ് ദിലീപ് മറ്റൊരു യുവതിയെ വിവാഹം ചെയ്തിരുന്നതായി പോലീസ് വെളിപ്പെടുത്തുന്നു.അകന്ന ബന്ധുവായ യുവതിയെയാണ് ദിലീപ് ആദ്യം വിവാഹം ചെയ്തത്. ആലുവ ദേശം റജിസ്ട്രാര്‍ ഓഫിസിലാണ് ദിലീപിന്റെ ആദ്യ വിവാഹം രജിസ്റ്റര്‍ ചെയ്തത്. അതേസമയം, ദിലീപിന്റെ ആദ്യഭാര്യയെന്നു കരുതുന്ന സ്ത്രീ ഇപ്പോള്‍ ഗള്‍ഫിലാണുള്ളതെന്നാണ് ലഭിക്കുന്ന വിവരം. ഇവരില്‍ നിന്ന് പോലീസ് മൊഴിയെടുക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ദിലീപിന്റെ അടുത്ത സുഹൃത്തുക്കള്‍ക്കൊക്കെ ഈ വിവരങ്ങളെല്ലാം അറിയാമെന്നും ചിലരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചതായും പോലീസ് പറയുന്നു.

ദിലീപ് സിനിമയില്‍ എത്തി മഞ്ജുവുമായി പ്രണയത്തിലായപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളും മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തി ആദ്യഭാര്യയെ ഒഴിവാക്കുകയായിരുന്നു. പെണ്‍കുട്ടിയെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി രജിസ്റ്റര്‍ ചെയ്ത വിവാഹരേഖ റദ്ദു ചെയ്തു എന്നാണ് വിവരം.

ഗോപാലകൃഷ്ണന്‍ എന്ന ഔദ്യോഗിക പേരിലാണു ദിലീപ് ആദ്യ വിവാഹം റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അന്ന് ആരൊക്കെയാണു സാക്ഷിയായി ഒപ്പിട്ടതെന്നു കണ്ടെത്തിയിട്ടുണ്ട്. ആദ്യവിവാഹത്തെക്കുറിച്ച് അറിയാവുന്ന സിനിമാമേഖലയിലെ സുഹൃത്തുക്കളില്‍നിന്നും ബന്ധുക്കളില്‍നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. റജിസ്റ്റര്‍ ഓഫിസിലെ രേഖകള്‍ കണ്ടെടുക്കുന്ന ജോലിയാണു ഒരു മാസമായി അന്വേഷണസംഘം രഹസ്യമായി ചെയ്തിരുന്നത്. രേഖകള്‍ ഇപ്പോഴും കിട്ടിയിട്ടില്ലെന്നാണ് വിവരം.

ആദ്യവിവാഹത്തില്‍നിന്നു ദിലീപ് നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെന്നാണു സൂചന. ആദ്യഭാര്യ ഇപ്പോഴും അജ്ഞാതയായി തുടരുകയാണ്. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ദിലീപിന്റെ ആദ്യഭാര്യയെപ്പറ്റിയുള്ള വിവരങ്ങള്‍ രഹസ്യമാക്കിവച്ചു എന്നാണു പൊലീസ് പറയുന്നത്.

Comments are closed.