DCBOOKS
Malayalam News Literature Website

ഒരു സംഘടനയുടെയും അധ്യക്ഷസ്ഥാനത്തേക്കില്ലെന്ന് ദിലീപ്

തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുടെ (ഫിയോക്) പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് നടന്‍ ദിലീപ്. നേതൃത്വത്തെ ഇക്കാര്യം അറിയിച്ചെന്നും ഇനി ഒരു സംഘടനയുടെയും അധ്യക്ഷസ്ഥാനത്തേക്കില്ലെന്നും ദിലീപ് വ്യക്തമാക്കി. എന്നാല്‍ സംഘടനയ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും ദിലീപ് അറിയിച്ചു.

നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്തുവെന്ന കേസില്‍ ജാമ്യം ലഭിച്ചതിനു തൊട്ടു പിന്നാലെ ഫിയോക് പ്രസിഡന്റായി ദിലീപിനെ വീണ്ടും തിരഞ്ഞെടുത്തിരുന്നു. ജാമ്യം ലഭിച്ചു മണിക്കൂറുകള്‍ക്കകമാണു സംഘടനാ നേതൃത്വം യോഗം ചേര്‍ന്നു ദിലീപിനെ പ്രസിഡന്റ് സ്ഥാനത്തേക്കു തിരികെക്കൊണ്ടുവരാന്‍ തീരുമാനിച്ചത്. നിലവിലെ പ്രസിഡന്റായിരുന്ന ആന്റണി പെരുമ്പാവൂര്‍ വൈസ് പ്രസിഡന്റായി തുടരുമെന്നുമായിരുന്നു തീരുമാനം. കേസില്‍ ദിലീപ് അറസ്റ്റിലായതിനെത്തുടര്‍ന്നായിരുന്നു വൈസ് പ്രസിഡന്റായിരുന്ന ആന്റണി പെരുമ്പാവൂരിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.

Comments are closed.