DCBOOKS
Malayalam News Literature Website

ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

dileep-222നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇതോടെ ദിലീപ് ഇനിയും ജയിലില്‍ തുടരും. ഈ മാസം 20 ന് ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേട്ട കോടതി വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കൃത്യമായ തെളിവുകളുണ്ട്. പ്രതി പ്രമുഖ നടനാണ്. ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിച്ചേക്കാം. അപൂർവമായ കേസ്. അന്വേഷണം നിർണായക ഘട്ടത്തിലാണ്. ഗുരുതര സ്വഭാവമുണ്ടെന്നും കോടതി. കേസ് ഡയറി വിശദമായി വിലയിരുത്തിയതിനുശേഷമായിരുന്നു കോടതിയുടെ നിരീക്ഷണങ്ങൾ.

സംഭവത്തിലെ മുഖ്യസൂത്രധാരന്‍ ദിലീപാണെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയിലും തിങ്കളാഴ്ച കോടതി വാദംകേള്‍ക്കും. 2011-ല്‍ മറ്റൊരു നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ സുനിയുടെ കസ്റ്റഡികാലാവധി ഞായറാഴ്ച അവസാനിച്ചു. സുനിയെ കേസ് പരിഗണിക്കുന്ന എറണാകുളത്തെ കോടതിയില്‍ ഹാജരാക്കും

Comments are closed.