DCBOOKS
Malayalam News Literature Website

ദേവികുളം സബ്കലക്ടർ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി

sreeramമൂന്നാറിലെ അനധികൃത കയ്യേറ്റമൊഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ടുപോയ ദേവികുളം സബ്കലക്ടർ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി. എംപ്ലോയ്മെന്റ് ഡയറക്ടറായിട്ടാണ് നിയമനം. മുഖംനോക്കാതെ വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ശ്രദ്ധിച്ചിരുന്ന ശ്രീറാമിനെതിരെ പ്രതിഷേധം ശക്തമായിരുന്നു . അതിനാൽ ശ്രീറാമിനെതിരെ ഇടതുനേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനു കത്തുനൽകുകയും ചെയ്തു.

അതേസമയം, ശ്രീറാം വെങ്കിട്ടരാമനെ സ്ഥലംമാറ്റിയതിനെതിരെ സിപിഐ രംഗത്തെത്തി. സ്ഥലം മാറ്റൽ നടപടിയോട് യോജിപ്പില്ലെന്ന് സിപിഐ ഇടുക്കി ജില്ലാസെക്രട്ടറി കെ.കെ.ശിവരാമൻ പറഞ്ഞു. സബ് കലക്ടറായി ആരുവന്നാലും ഒഴിപ്പിക്കൽ നടപടി തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Comments are closed.