DCBOOKS
Malayalam News Literature Website

നോട്ട് നിരോധനത്തിന് ഇന്ന് ഒരുവയസ് ; പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് കരിദിനം ആചരിക്കുന്നു

മോദിസര്‍ക്കാരിന്റെ നോട്ട് നിരോധനത്തിന് ഇന്ന് ഒരുവയസ്. ഒന്നാം വാര്‍ഷികത്തില്‍ രാജ്യവ്യാപക കരിദിനം ആചരിച്ചാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം രേഖപ്പെടുത്തുന്നത്. സിപിഐഎം, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് അടക്കം 18 പ്രതിപക്ഷ പാര്‍ട്ടികളാണ് ഇന്ന് കരിദിനം ആചരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനാണ് മോദി 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്നതായി പ്രഖ്യാപിച്ചത്. സംസ്ഥാനത്തും പ്രതിഷേധദിനം ആചരിക്കുകയാണ്. വിഢിദിനം എന്നാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

എന്നാല്‍ ബിജെപി ഈ ദിവസം കള്ളപ്പണ വിരുദ്ധ ദിനമായാണ് ആചരിക്കുന്നത്. കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരായ യുദ്ധം എന്നുവിശേഷിപ്പിച്ചാണ് കേന്ദ്രസര്‍ക്കാര്‍ നോട്ടുനിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Comments are closed.