DCBOOKS
Malayalam News Literature Website

‘ഡെമി ലെ’ ഇനിമുതല്‍ വിശ്വസുന്ദരി

2017 ലെ വിശ്വസുന്ദരിയായി സൗത്താഫ്രിക്കയുടെ ഡെമി ലെ നെല്‍ പെറ്റേഴ്‌സ് തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സ്ഥാനം കൊളംബിയയുടെ ലൗറാ ഗോണ്. സാലസും, മൂന്നാം സ്ഥാനം ജെമേക്കയുടെ ഡേവിന ബെന്നറ്റും സ്വന്തമാക്കി. ഞായറാഴ്ച രാത്രി ലാസ് വേഗസിലാണ് മത്സരം നടന്നത്.

ഇരുപത്ത് രണ്ട് കാരിയായ ഡെമി നോര്‍ത്ത് വെസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയാണ്. ചോദ്യോത്തര വേളയില്‍ ജോലി സ്ഥലത്ത് സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം എന്താണെന്ന ചോദ്യത്തിന്, തുല്യ ജോലിക്ക് പലപ്പോഴും സ്ത്രീകള്‍ക്ക് തുല്യ വേതനം ലഭിക്കുന്നില്ലെന്നായിരുന്നു ഡെമിയുടെ ഉത്തരം.

Comments are closed.