DCBOOKS
Malayalam News Literature Website

അഭിപ്രായ സ്വതന്ത്ര്യം സംരക്ഷിക്കപ്പെടണം: ദീപികാ പദുകോണ്‍

ബോളിവുഡ് ചിത്രം പദ്മാവതിയിലെ ദീപികയുടെ രൂപം രംഗോലിയായി വരച്ചത് നശിപ്പിച്ചതിനെതിരെ പ്രതിഷേധവുമായി ദീപിക. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ അക്രമത്തിനെതിരെ താരം രംഗത്ത് വന്നത്.

‘ഇത് എത്രകാലമാണ് തുടരുക ? നിയമത്തെ കൈയിലെടുത്തുകൊണ്ട് ഞങ്ങളുടെ അഭിപ്രായ സ്വതന്ത്ര്യത്തെയും വ്യക്തി സ്വാതന്ത്ര്യത്തെയും നിരന്തരമായി ആക്രമിക്കാന്‍ ആരാണ് അവര്‍ക്ക് അനുമതി കൊടുക്കുന്നത് ? ഇത് ഉടനടി തന്നെ അവസാനിപ്പിക്കുകയും നടപടി സ്വീകരിക്കുകയും വേണം’ താരം ട്വീറ്റില്‍ പറഞ്ഞു.

കഴിഞ്ഞദിവസമായിരുന്നു ജയ് ശ്രീറാം വിളിയോടെ രംഗോലിക്കെതിരെ ഒരുസംഘം ആളുകള്‍ അക്രമം നടത്തിയത്. താന്‍ 48 മണിക്കൂറെടുത്ത് വരച്ച കോലം ചിലയാളുകള്‍ എത്തി മായ്ച്ചുകളയുകയായിരുന്നെന്നും ജയ് ശ്രീരാം എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു അവരുടെ പ്രതിഷേധമെന്നും രംഗോലി നിര്‍മിച്ച കരണ്‍ പറഞ്ഞിരുന്നു.

മുന്‍പ് പദ്മാവതി ചിത്രത്തിന്റെ പോസ്റ്ററുകള്‍ പുറത്തിറക്കിയതിന് പിന്നാലെ രജ്പുത് കര്‍ണിസേന പ്രവര്‍ത്തര്‍ പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിച്ചിരുന്നു. ചിത്രത്തിന്റെ റിലീസ് തങ്ങള്‍ തടയുമെന്നും ഇവര്‍ ഭീഷണിമുഴക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയായിരുന്നു രംഗോലിക്കെതിരായ അക്രമണം.

Comments are closed.