DCBOOKS
Malayalam News Literature Website

ആസിഡ് ആക്രമണ ഭീഷണി : ദീപ നിശാന്ത് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകി

deepa-nishanthമത മൗലിക വാദികളുടെ സൈബര്‍ ആക്രമണത്തിനിരയായ ദീപ നിശാന്ത് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി അയച്ചു. ഇതുവരെയുണ്ടായ സൈബർ ആക്രമണങ്ങളുടെ കാര്യങ്ങളെല്ലാം വിശദമായി കാണിച്ചാണ് ദീപ നിശാന്ത് പരാതി നല്‍കിയിരിക്കുന്നത്. പ്രചരിക്കുന്ന ലിങ്കുകളും സ്‌ക്രീന്‍ഷോട്ടുകളുമെല്ലാം പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ശ്രീകേരളവര്‍മ്മ കോളേജില്‍ എംഎഫ്ഹുസൈന്റെ ചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ട് എസ്.എഫ്.ഐ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഈ സംഭവത്തെ അനുകൂലിച്ച ദീപയ്ക്കെതിരെ ഹിന്ദു ദൈവത്തെ അപമാനിച്ചെന്ന് ആരോപിച്ച് ചില തീവ്ര മതവാദികളുടെ ഫേസ് ബുക്ക് ഗ്രൂപ്പുകളും എബിവിപിയും ഹിന്ദു ഐക്യവേദി സംഘടനകളും രംഗത്ത് വന്നിരുന്നു. ദീപയ്‌ക്കെതിരെ ആസിഡ് ആക്രമണം നടത്താനും വധിക്കുമെന്നുള്ള ഭീഷണികളും ആക്രമണ ആഹ്വാനങ്ങളുമായി സൈബര്‍ ക്രിമിനലുകള്‍ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു. എന്നാല്‍ ഈ ആക്രമണങ്ങള്‍ക്കിടയിലും നിലപാട് തിരുത്താതെ ദീപാ നിശാന്ത് ധൈര്യപൂര്‍വം നിലകൊള്ളുകയായിരുന്നു.

Comments are closed.