DCBOOKS
Malayalam News Literature Website

നാഷണല്‍ ജ്യോഗ്രഫിക്ക്, ഡിസ്‌കവറി ചാനല്‍ മാതൃകയില്‍ ‘ഡി ഡി പ്രകൃതി ചാനല്‍ ‘ വരുന്നു

നാഷണല്‍ ജ്യോഗ്രഫിക്ക്, ഡിസ്‌കവറി ചാനല്‍ മാതൃകയില്‍ ഡി ഡി പ്രകൃതി എന്ന പേരില്‍ ടെലിവിഷന്‍ ചാനല്‍ ആരംഭിക്കാന്‍ നിര്‍ദേശം. പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ മൂന്നാമത് നാഷണല്‍ വൈല്‍ഡ്‌ലൈഫ് ആക്ഷന്‍ പ്ലാനി(എന്‍ ഡബ്ല്യൂ എ പി)ലാണ് നിര്‍ദേശമുള്ളത്. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, ദൂരദര്‍ശന്‍ എന്നിവയുടെ സഹകരണത്തോടെ ചാനല്‍ ആരംഭിക്കാനാണ് പദ്ധതി.

2018 മുതല്‍ 2031 വരെയാണ് എന്‍ ഡബ്ല്യൂ എ പിയുടെ കാലാവധി. 2018 ല്‍ ആരംഭിക്കുന്ന ചാനല്‍ പദ്ധതി കാലയളവില്‍ തുടരും. പ്രകൃതി സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്ന, ഇന്ത്യക്കാര്‍ തയ്യാറാക്കിയ, തദ്ദേശീയമായി ചിത്രീകരിച്ച പരിപാടികളെ പ്രാത്സാഹിപ്പിക്കുകയാണ് ഡി ഡി പ്രകൃതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നാഷണല്‍ ജ്യോഗ്രഫിക്കും ഡിസ്‌കവറി ചാനലും മാത്രം കാണുന്നതിന് പകരം ഇന്ത്യക്കാര്‍ നിര്‍മിച്ച പരസ്ഥിതിയുമായി ബന്ധപ്പെട്ട പരിപാടികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്പാണിതെന്ന് നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡ് മെമ്ബര്‍ വിവേക് മേനോന്‍ പറഞ്ഞു. ഇലക്‌ട്രോണിക് മാധ്യമങ്ങളെ പ്രകൃതി ബോധവത്കരണ പരിപാടികള്‍ക്ക് ഉപയോഗിക്കാനും പ്രകൃതി സംരക്ഷണത്തിന് സോഷ്യല്‍മീഡിയയുടെ സാധ്യത പരിശോധിക്കാനും വൈല്‍ഡ് ലൈഫ് ആക്ഷന്‍ പ്ലാനില്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കുന്നുണ്ട്.

 

Comments are closed.