DCBOOKS
Malayalam News Literature Website

ഡി സി സ്മാറ്റ് 15-ാം വാര്‍ഷികാഘോഷം നടത്തി

ഡി സി ബുക്‌സ് സ്ഥാപകന്‍ പരേതനായ ഡി സി കിഴക്കെമുറിയുടെ സ്മരണാര്‍ത്ഥം വാഗമണ്ണില്‍ ആരംഭിച്ച ഡി സി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജിയുടെ 15-ാം വാര്‍ഷികം സെപ്റ്റംര്‍ 22 വെള്ളി വാഗമണ്‍ കോളജ് കാമ്പസിലെ ഡിസി സ്മാറ്റ് ആംഫി തിയേറ്ററില്‍ നടത്തപ്പെട്ടു.
രവി ഡി സി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍  ജോയിസ് ജോര്‍ജ് എം.പി. മുഖ്യപ്രഭാഷണം നടത്തി.

കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടില്‍ മാനേജ്‌മെന്റ് വിദ്യാഭ്യാസ രംഗത്ത് ഡി സി സ്മാറ്റ് നല്‍കിയ മഹത്തായ സേവനത്തെ ജോയിസ് ജോര്‍ജ് എം.പി.  പ്രകീര്‍ത്തിച്ചു. കോളജ് കാമ്പസില്‍ നിര്‍മ്മിച്ച റിസര്‍ച്ച് സെന്റര്‍ ആന്റ് ഇന്‍ക്യൂബേഷന്‍ സെന്ററിന്റെ ഉദ്ഘാടനവും ബഹുമാനപ്പെട്ട എം.പി. നിര്‍വഹിച്ചു. ബ്രിഗേഡിയര്‍ എം.സി. അശോക് കുമാര്‍, ഐക്കരക്കുന്നേല്‍ ജോര്‍ജ്, ഷാജി ജേക്ക്, കറുപ്പ സ്വാമി, പ്രൊഫ. ജോര്‍ജ് ആന്റണി, ഡോ. ഉമേഷ് നീലകണ്ഠന്‍, മേജര്‍ വടക്കുംതാണി പ്രേമനാഥന്‍, പ്രൊഫ. തോമസ് ജോര്‍ജ്, ദീപക് എന്നിവര്‍ ചടങ്ങുകളില്‍ സന്നിഹിതരായിരുന്നു.

വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. ആഘോഷ പരിപാടികളോടനുന്ധിച്ച് ശനിയാഴ്ച ആംഫി തിയേറ്ററില്‍ നടന്ന എം.ബി.എ. പാസിങ് ഔട്ട് ചടങ്ങില്‍ കാലടി ശ്രീശങ്കര സംസ്‌കൃ യൂണിവേഴ്‌സിറ്റ് മുന്‍ വൈസ്ചാന്‍സിലര്‍ ഡോ. കെ.എസ്. രാധാകൃഷ്ണനും ‘ഏണസ്റ്റ് ആന്റ് യങ്ങി’ന്റെ സംസ്ഥാന തലവനായ ശ്രീ ബിനു സങ്കറും ബിരുദദാനവും മുഖ്യപ്രഭാഷണവും നടത്തി. വിദ്യാര്‍ത്ഥികളും പൂര്‍വവിദ്യാര്‍ത്ഥികളും കലാസാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

 

Comments are closed.