fbpx
DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സില്‍ വിദ്യാരംഭംകുറിക്കാം

dc-vi

ഈ വിദ്യാരംഭദിനത്തില്‍ കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കാനുള്ള സൗജന്യ വേദി ഒരുക്കുകയാണ് ഡി സി ബുക്‌സ്. ഭാഷയിലും സാഹിത്യത്തിലും വിജ്ഞാനത്തിലും വിജയം വരിക്കാനുള്ള വിദ്യാരംഭം കുറിക്കലിന് മതാതീതമായ മാനം നല്‍കിക്കൊണ്ട് ഡി സി ബുക്‌സ് 1999ല്‍ തുടക്കം കുറിച്ചപ്പോള്‍ അതൊരു അനുകരണീയ മാതൃകയായി കേരളം പിന്നീട് ഏറ്റെടുക്കുകയായിരുന്നു.ആരംഭിച്ച കാലം മുതല്‍ വലിയ സ്വീകരണമായിരുന്നു ഈ പദ്ധതിയ്ക്ക് മലയാളികള്‍ നല്‍കിയത്. പിന്നീട് പല സ്ഥാപനങ്ങളും സാംസ്‌കാരിക സംഘടനകളും ഈ മാതൃക ഏറ്റെടുത്തത്തെങ്കിലും ഡി സി ബുക്‌സിന് ലഭിച്ച സ്വീകാര്യതയ്ക്ക് കുറവുണ്ടായിട്ടില്ല.

പതിവുപോലെ ഈ വര്‍ഷവും കുരുന്നുകളെ ആദ്യാക്ഷരം കുറിപ്പിക്കാന്‍ ഡി സി ബുക്‌സില്‍ മഹാപ്രതിഭകളാണ് എത്തുന്നത്. മലയാള സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരനും പൊതുവിദ്യാഭ്യാസ ഡയറക്ടറുമായ  കെ വി മോഹന്‍കുമാര്‍ ഐഎഎസ്ഡോ ജേക്കബ് തോമസ് ഐപിഎസ്, എന്നിവരാണ് ആചാര്യസ്ഥാനം അലങ്കരിക്കുന്നത്.

വിജയദശമി ദിവസമായ സെപ്റ്റംബര്‍ 30-ാം തീയതി രാവിലെ എട്ടുമണി മുതല്‍ ഡി സി ബുക്‌സിന്റെ കോട്ടയം ആസ്ഥാനമന്ദിരത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സൗജന്യ രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 0481 2563114, 98468 33336, 98461 33336 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

Register Now @ www.dcbooks.com/vidyarambam2017

കെ വി മോഹന്‍കുമാര്‍

പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ  കെ വി മോഹന്‍കുമാര്‍ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ കെ.വേലായുധന്‍പിളളയുടെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനാണ്. കേരളകൗമുദിയിലും മലയാള മനോരമയിലും പത്രപ്രവര്‍ത്തകനായിരുന്നു. പിന്നീട് ഡെപ്യൂട്ടി കലക്ടറായി സംസ്ഥാന സിവില്‍ (എക്‌സിക്യൂട്ടീവ്) സര്‍വീസില്‍ ചേര്‍ന്നു. പാലക്കാട്ടും കോഴിക്കോട്ടും കളക്ടറായിരുന്നു. 2010ല്‍ ശിവന്‍ സംവിധാനംചെയ്ത ‘കേശു’ എന്ന കുട്ടികളുടെ സിനിമയ്ക്ക് തിരക്കഥയെഴുതി. ആദ്യനോവലായ ‘ശ്രാദ്ധശേഷം’ ‘മഴനീര്‍ത്തുള്ളികള്‍’ എന്നപേരില്‍ വി.കെ. പ്രകാശ് സിനിമയാക്കി.

കേരള സംസ്ഥാന ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് സെക്രട്ടറി, കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറി, ബേക്കല്‍ റിസോര്‍ട്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ആന്‍ഡ് ടൂറിസ്റ്റ് റിസോര്‍ട്‌സ് കേരള ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍, സൂനാമി പുനരധിവാസ പരിപാടി ഡയറക്ടര്‍ (ഓപറേഷന്‍സ്), നോര്‍ക ഡയറക്ടര്‍, നോര്‍ക റൂട്ട്‌സ് സി.ഇ.ഒ,സംസ്ഥാന സഹകരണ ഓംബുഡ്‌സ്മാന്‍, ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.2013ല്‍ Rural Development Commissioner ആയി ചുമതലയേറ്റു.ഇപ്പോള്‍ പൊതു വിദ്യഭ്യാസ ഡയറക്ടര്‍ ആണ്.

ശ്രാദ്ധശേഷം, ഹേ രാമ, ജാരനും പൂച്ചയും, ഏഴാമിന്ദ്രിയം, പ്രണയത്തിന്റെ മൂന്നാംകണ്ണ്, ഉഷ്ണരാശി കരപ്പുറത്തിന്റെ ഇതിഹാസം കൂടാതെ പ്രണയത്തിന്റെ മൂന്നാംകണ്ണ് (ഇംഗ്ലീഷ് വിവര്‍ത്തനം ‘ഠവശൃറ ല്യല ീള ഹീ്‌ല’)(നോവലുകള്‍), അകംകാഴ്ചകള്‍, ക്‌നാവല്ലയിലെ കുതിരകള്‍,അളിവേണി എന്ത് ചെയ്‌വൂ, ഭൂമിയുടെ അനുപാതം എന്നീകഥകളും,അപ്പൂപ്പന്‍ മരവും ആകാശ പൂക്കളും (ബാലസാഹിത്യം),അമ്മുവും മാന്ത്രികപേടകവും (ബാലസാഹിത്യം), അലിഗയിലെ കലാപം (നോവലെറ്റ് സമാഹാരം) ദേവി നീ പറയാറുണ്ട് (ഓര്‍മകുറിപ്പുകള്‍) എന്നിവയാണ് പ്രധാനകൃതികള്‍.

ഡോ ജേക്കബ് തോമസ് ഐപിഎസ് (ഡി. ജി. പി.)

കേരളത്തിലെ ഏറ്റവും മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥന്‍. വര്‍ത്തമാനകേരളത്തില്‍ അഴിമതിക്കെതിരെ നടത്തിയ സന്ധിയില്ലാസമരം സവിശേഷശ്രദ്ധനേടി. ന്യൂദല്‍ഹിയിലെ ഇന്ത്യന്‍ അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നും ആഗ്രോണമിയിലും അഹമ്മദാബാദ് ഐ ഐ എം.ല്‍നിന്നും ഹ്യൂമണ്‍സോഴ്‌സ് ഡവലപ്‌മെന്റിലും ഗവേഷണബിരുദം. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന ആമ്തകഥയുള്‍പ്പടെ സാഹിത്യ- അക്കാദമിക് മേഖലകളിലായി നിരവധി പുസ്തകങ്ങളുടെ രചയിതാവ്. ഇപ്പോള്‍ ഐ എം ജി ഡയറക്ടര്‍.

 

Comments are closed.