DCBOOKS
Malayalam News Literature Website

ഡി സി അന്താരാഷ്ട്രപുസ്തകോത്സവം സച്ചിദാനന്ദന്‍ ഉദ്ഘാടനംചെയ്യും

dc-2ജുലൈ 30 ന് എറണാകുളം മറൈന്‍ ഡ്രൈവ് ഗ്രൗണ്ടില്‍ ആരംഭിക്കുന്ന ഇരുപത്തിയഞ്ചാമത് ഡി സി അന്താരാഷ്ട്രപുസ്തകമേളയും സാംസ്‌കാരികോത്സവവും കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ സച്ചിദാനന്ദന്‍  ഉദ്ഘാടനം ചെയ്യും. മറൈന്‍ ഡ്രൈവ് ഗ്രൗണ്ടില്‍ ഒരുക്കിയിരിക്കുന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ മേയര്‍ സൗമിനി ജെയിന്‍ അധ്യക്ഷത വഹിക്കും. സബാസ്റ്റിയന്‍ പോള്‍,  സേതുറഫീക്ക് അഹമ്മദ് എന്നിവര്‍ പങ്കെടുക്കും. സച്ചിദാനന്ദന്റെ ഏറ്റവും പുതിയ കവിതാസമാഹാരമായ ‘സമുദ്രത്തിലേക്കു മാത്രമല്ല’ എന്ന പുസ്തകം ചടങ്ങില്‍ പകാശിപ്പിക്കും.

17 ദിവസം നീളുന്ന പുസ്തകമേളയില്‍ ഇന്ത്യയിലും വിദേശത്തുമുള്ള 350 ലേറെ പ്രസാധകര്‍ പങ്കെടുക്കുന്നുണ്ട്. പെന്‍ഗ്വിന്‍-റാന്‍ഡം ഹൗസ്, ഹാപ്പര്‍കോളിന്‍സ്, ഓക്‌സ്ഫഡ് യൂണിവേഴ്സ്റ്റി പ്രസ് തുടങ്ങി പ്രമുഖപ്രസാധകരാണ് മേളയില്‍ പങ്കെടുക്കുന്നത്. ചരിത്രം, മെഡിക്കല്‍ സയന്‍സ്, മാനേജ്‌മെന്റ് തുടങ്ങി അക്കാദമിക് തലത്തിലെ പുസ്തകങ്ങളുള്‍പ്പെടെ എല്ലാമേഖലയിലെയും പുസ്തകങ്ങള്‍ ലഭ്യമാണ്. ലക്ഷക്കണക്കിന് പുസ്തകങ്ങള്‍ ഒരുക്കിയിരിക്കുന്ന മേളയില്‍ പുസ്തകങ്ങള്‍ കാണുന്നതിനും തിരഞ്ഞെടുക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
എല്ലാദിവസവും വൈകീട്ട് 5.30 ന് പുസ്തകപ്രകാശനങ്ങളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

ആഗസ്റ്റ് 15 ന് മേള സമാപിക്കും.

Comments are closed.