DCBOOKS
Malayalam News Literature Website

സ്ത്രീപുരുഷതുലനം കഥാന്തരങ്ങള്‍ എന്നീ പുസ്തകങ്ങള്‍ പ്രകാശിപ്പിച്ചു

kathantharam

താരാബായ് സിന്ദെ എഴുതിയ ഫെമിനിസ്റ്റ് ക്ലാസിക് രചനയായ സ്ത്രീ പുരുഷ തുലനം, പി കെ രാജശേഖരന്റെ കഥാനിരൂപണകൃതിയായ കഥാന്തരങ്ങള്‍ എന്നീ പുസ്തകങ്ങള്‍ പ്രകാശിപ്പിച്ചു. കൊച്ചി മറൈന്‍ ഡ്രൈവിലെ ഡി സി അന്താരാഷ്ട്രപുസ്തകമേളയില്‍വെച്ചാണ് പ്രകാശനം നിര്‍വ്വഹിച്ചത്.

event1

ഇന്നത്തെ ഫെമിനിസ്റ്റുകള്‍പോലും ഉറക്കെ പറയാന്‍ മടിക്കുന്ന ചിന്തകളാണ് താരാബായ് സിന്ദെയുടെതെന്ന് ചടങ്ങില്‍ പങ്കെടുത്ത  സിസ്റ്റര്‍ ജെസ്മി പറഞ്ഞു. പാശ്ചാത്യഫെമിനിസം സ്ത്രീസ്വാതന്ത്ര്യത്തിന്റെ സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുന്നതിനു മുന്‍പുതന്നെ ആ ചിന്തകളുടെ വിത്തുകള്‍ ഇന്ത്യന്‍ സമൂഹത്തില്‍ വിതറിയ കൃതിയാണ് സ്ത്രീപുരുഷ തുലനമെന്നും  സിസ്റ്റര്‍ ജെസ്മി പറഞ്ഞു. പി എഫ് മാത്യൂസ്, എ വി ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

event-2

പുസ്തകമേളയില്‍ ഇന്ന് ( ആഗസ്റ്റ് 05) വൈകിട്ട് 5.30 ന്  രവിചന്ദ്രന്‍ സി ‘സമ്പൂര്‍ണ്ണ ജൈവകൃഷി സാധ്യതയും സാധുതയും’ എന്ന വിഷയത്തില്‍ നയിക്കുന്ന പൊതുസംവാദം നടക്കും. തുടര്‍ന്ന് സാഗരിക ഘോഷ് എഴുതിയ ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ ജീവചരിത്രകൃതി പ്രകാശിപ്പിക്കും.

Comments are closed.