DCBOOKS
Malayalam News Literature Website

വിദ്യാരംഭം രജിസ്‌ട്രേഷന്‍ ആരംഭിച്ചു

 

vidyarabham2

കേരളക്കരയിലെ ഏറ്റവും മികച്ച പുസ്തകപ്രസാധകരായ ഡി സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ വിദ്യാരംഭം നടത്തുന്നു. സെപ്തംബര്‍ 30 ശനിയാഴ്ച രാവിലെ 8 മണിമുതല്‍ ആരംഭിക്കുന്ന ചടങ്ങ് കോട്ടയം ഡി സി കിഴക്കേമുറിയിടത്തിലെ സരസ്വതീമണ്ഡപത്തില്‍ ആരംഭിക്കും.

ഇത്തവണ കുരുന്നുകളെ എഴുത്തിനിരുത്തി അറിവിന്റെ ആദ്യാക്ഷരം പകര്‍ന്നു കൊടുക്കുന്നത് പ്രശസ്തരായ രണ്ടുവ്യക്തിത്വങ്ങളാണ്. തോമസ് ജേക്കബ്ബ് ഐപിഎസ്സും കെ വി മോഹന്‍കുമാര്‍ ഐഎഎസ്സും.

ജാതിമത ഭേദമന്യേ സംഘടിപ്പിക്കുന്ന ചടങ്ങില്‍ കുട്ടികള്‍ക്ക് വിദ്യാരംഭം കുറിക്കുവാന്‍ താല്‍പര്യമുള്ള രക്ഷിതാക്കള്‍  contest.dcbooks.com എന്ന വെബ്‌സൈറ്റ് വഴിയോ, 0481 2563114, 98468 33336, 98461 33336 എന്നീ നമ്പരുകളിലോ ബന്ധപ്പെടണം.

 

Comments are closed.