DCBOOKS
Malayalam News Literature Website

കൊച്ചി എയര്‍പോര്‍ട്ട് വിസിറ്റേഴ്‌സ് ലോഞ്ചില്‍ ഡി സി ബുക്‌സ് പ്രവര്‍ത്തനം ആരംഭിക്കുന്നു

ആയിരക്കണക്കിന് പുസ്തകങ്ങളുടെ ശേഖരവുമായി കൊച്ചി ഇന്‍ര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 3 ലെ വിസിറ്റേഴ്‌സ് ലോഞ്ചില്‍ ഡി സി ബുക്‌സ് പ്രവര്‍ത്തനം ആരംഭിക്കുന്നു. ഡിസംബര്‍ 1 ന് പുസ്തകശാലയുടെ പ്രവര്‍ത്തനം ആരംഭിക്കും. ഇതോടെ എയര്‍പ്പോട്ടിലെത്തുന്ന സന്ദര്‍ശകര്‍ക്ക് അവരുടെ ഇഷ്ടപുസ്തകങ്ങള്‍ വാങ്ങാന്‍ അവസരമൊരുക്കുയാണ് ഡി സി ബുക്‌സ്.

എയര്‍പോര്‍ട്ടിലെ നവീകരിച്ച ടെര്‍മിനല്‍ 3 ല്‍ സെക്യൂരിറ്റി ഹോള്‍ഡ് ഏരിയായിലും ട്രാവലേഴ്‌സ് ലോഞ്ച് ഏരിയായിലുമായി ഡി സി ബുക്‌സിന്റെ രണ്ട് പുസ്തകശാലകളുമുണ്ട്.

കേരളത്തിനകത്തും പുറത്തുമുള്ള മികച്ച പുസ്തകപ്രസാധകരുടെതുള്‍പ്പെടെ നിരവധിയനവധി ഇംഗ്ലിഷ് മലയാളം പുസ്തകങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഫിക്ഷന്‍ നോണ്‍ഫിക്ഷന്‍, ഡിക്ഷണറികള്‍, മത്സരവിജയി, ഉപന്യാസങ്ങള്‍, ശാസ്ത്രം, ജോതിഷം, തുടങ്ങി എല്ലാമേഖലയിലെ പുസ്തകങ്ങളും, അന്താരാഷ്ട്ര വിപണികളില്‍ ബെസ്റ്റ് സെല്ലറായ പുസ്തകങ്ങളും മലയാളത്തിലെ ബെസ്റ്റ് സെല്ലര്‍ പുസ്തകങ്ങളുടെയും വിപുലമായ ശേഖരമാണ് ഡി സി ബുക്‌സ് വായനക്കാര്‍ക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്.

 

Comments are closed.